കാസർകോട് ∙ വെള്ളരിക്കുണ്ട് പ്ലാത്തടത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ പ്രത്യക്ഷപ്പെട്ടത് മാവോയിസ്റ്റുകളുടെ പോസ്റ്ററെന്ന് പ്രചാരണം. ‘ജനകീയ വിമോചന മുന്നണി ഏരിയ കമ്മിറ്റി’യുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
‘നാഗ്പുർ ജയിലിൽ അടച്ച സഖാവ് റിജാസിനെ ഉടൻ വിട്ടയയ്ക്കുക, ഉത്തരേന്ത്യയിലെ നിരപരാധികളായ ആദിവാസികളുടെ കൂട്ടക്കൊലകൾ ഉടൻ അവസാനിപ്പിക്കുക, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു വരെ അനുഭവിക്കേണ്ടിവന്ന ബ്രാഹ്മണ്യ ഹിന്ദു ഫാഷിസത്തിനെതിരെ പോരാടുക’ എന്നീ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
വെള്ളിയാഴ്ച രാവിലെയാണ് പ്രിന്റ് ചെയ്ത പോസ്റ്ററുകൾ കണ്ടത്. സ്ഥലത്തെത്തിയ പൊലീസ് പോസ്റ്ററുകൾ നീക്കം ചെയ്തു.
സംഭവത്തിനു പിന്നിൽ ആരാണെന്ന് അന്വേഷിക്കുകയാണെന്നും വെള്ളരിക്കുണ്ട് പൊലീസ് പറഞ്ഞു. മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ നിലനിർത്തണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിയിരുന്നു.
മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളുടെ പുതുക്കിയ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല.
കേരള, കർണാടക, മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയോ പിടികൂടുകയോ ചെയ്തുവെന്നും ഈ മേഖലയിൽ ആരും തന്നെ അവശേഷിക്കുന്നില്ലെന്നുമാണ് റിപ്പോർട്ട്. ഇതിനിടെയാണ് മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ ഒട്ടിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]