ഷൊർണൂർ ∙ ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച യാത്രക്കാരുമായുള്ള അമൃത് സംവാദ് പരിപാടിയിൽ അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ എസ്.
കൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റേഷന് മുന്നിലെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാൽ സ്ഥലത്ത് റസ്റ്ററന്റ് ഉൾപ്പെടെ തുടങ്ങാനാണ് നീക്കം.
കാലപ്പഴക്കം ചെന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കാനും തീരുമാനമുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമായിരുന്നു എഡിആർഎം മറുപടി നൽകിയത്.
തിരുവനന്തപുരം ഭാഗത്ത് നിന്നുള്ള ട്രെയിനിൽ നിന്നും ഇറങ്ങുന്ന ആളുകൾക്കായി മറ്റൊരു പുതിയ കവാടത്തിന്റെ നിർമാണവും ഉടൻ ആരംഭിക്കും. തൊഴിലാളികൾക്ക് സ്റ്റേഷനിൽ ശുചിമുറി ഇല്ലാത്തതും ചർച്ച ചെയ്തു.
പുതിയ റസ്റ്ററന്റ് നിർമിക്കുന്നതിനൊപ്പം റെയിൽവേ തൊഴിലാളികളുടെ ശുചിമുറിയും നിർമിക്കും എന്ന് ഉറപ്പ് നൽകി.
ഷൊർണൂർ റെയിൽവേ പൊലീസ് കെട്ടിടത്തിൽ സൗകര്യം ഇല്ലാത്തതിനെ തുടർന്ന് പുതിയ കെട്ടിടം ആലോചിക്കുന്നുണ്ടെന്നും വൈകാതെ തന്നെ റെയിൽവേ പൊലീസിന് കെട്ടിടം നൽകുമെന്നും അറിയിച്ചു. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തിയതിൽ റെയിൽവേയ്ക്ക് യാത്രക്കാർ നന്ദി അറിയിച്ചു.
അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ എസ്. ജയകൃഷ്ണൻ, ഡിവിഷനൽ എൻവയൺമെന്റ് ആൻഡ് ഹൗസ് കീപ്പിങ് മാനേജ്മെന്റ് ചന്ദൻ കുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ (ഗതി ശക്തി) അനുഷൽ ഭാരതി എന്നിവർ അമൃത് സംവാദത്തിൽ പങ്കെടുത്തു.
കുളപ്പുള്ളി–ഷൊർണൂർ റോഡ്: കത്ത് നൽകാൻ റെയിൽവേ
പരാതികളും വിവാദങ്ങളും പ്രതിഷേധങ്ങളും നിറഞ്ഞ കുളപ്പുള്ളി ഷൊർണൂർ റോഡ് നവീകരിക്കണം എന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകാൻ ഒടുവിൽ റെയിൽവേയും.
കോടികൾ ചെലവാക്കി ഷൊർണൂർ റെയിൽവേ സ്റ്റേഷൻ നവീകരിച്ചിട്ടും കുളപ്പുള്ളി ഷൊർണൂർ റോഡ് നവീകരണം എങ്ങും എത്താത്തതിനെ തുടർന്നാണു കത്ത് നൽകാൻ ഒരുങ്ങുന്നത്. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനിൽ ഒന്നായ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിനുള്ള പ്രധാന പാതയാണിത്.
ഒട്ടേറെ പ്രതിഷേധങ്ങളും നൂറുകണക്കിന് പരാതികളും ലഭിച്ചിട്ടും റോഡ് നവീകരണത്തിന് വഴിതെളിയാതെ വന്നതോടെയാണ് ഒടുവിൽ റെയിൽവേ കത്ത് നൽകാൻ ഒരുങ്ങുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]