കൂത്താട്ടുകുളം∙ ഇലഞ്ഞിയിൽ സ്കൂൾ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 14 കുട്ടികൾക്കും 3 ജീവനക്കാർക്കും പരുക്കേറ്റു. ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ ബസും ഞീഴൂർ സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ ബസ്സുമാണ് ഇലഞ്ഞി കോതോലിപ്പീടിക കവലയിൽ കൂട്ടിയിടിച്ചത്. സ്കൂൾ വിട്ട
ശേഷം വിദ്യാർഥികളെ കൊണ്ടുപോകുന്നതിനിടെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. സെന്റ് ഫിലോമിനാസ് സ്കൂളിലെ 11 കുട്ടികൾക്കും സെന്റ് കുര്യാക്കോസ് സ്കൂളിലെ 3 കുട്ടികൾക്കുമാണു പരുക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ ബസിൽ തെറിച്ചു വീണാണു കുട്ടികൾക്കു പരുക്കേറ്റത്. പരുക്കേറ്റവരെ കൂത്താട്ടുകുളത്തെയും മോനിപ്പള്ളിയിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസുകളുടെ മുൻഭാഗം തകർന്നു. ഒരു ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
അനൂപ് ജേക്കബ് എംഎൽഎ അപകട സ്ഥലത്തും ആശുപത്രികളിലും എത്തി പരുക്കേറ്റവരെ സന്ദർശിച്ചു.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർമാർക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നും പരിശോധിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

