കാലാവസ്ഥ
∙ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്
∙ കേരളതീരത്തും കന്യാകുമാരി ജില്ലയിലും കടലാക്രമണത്തിനു സാധ്യത.
ഗതാഗത നിയന്ത്രണം
ആലുവ∙ ആലുവ–മൂന്നാർ സ്വകാര്യ ബസ് റൂട്ടിൽ ടാറിങ് നടക്കുന്നതിനാൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചൂണ്ടി മുതൽ നാലാംമൈൽ വരെയുള്ള ഭാഗത്താണ് ടാറിങ് നടക്കുന്നത്.
ദിവസവും രാവിലെ 8നു പണി തുടങ്ങും.
രക്തദാന ക്യാംപ്
പെരുമ്പാവൂർ ∙ ആശ്രമം ഹയർസെക്കൻഡറി സ്കൂളിലെയും കീഴില്ലം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെയും എൻഎസ്എസ് യൂണിറ്റുകൾ സംയുക്തമായി കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് നാളെ രാവിലെ 10 മുതൽ ഒന്നു വരെ ആശ്രമം എച്ച്എസ്എസിൽ രക്തദാന ക്യാപ് നടത്തും.
ശ്വാസകോശ രോഗ നിർണയ ക്യാംപ്
കൂത്താട്ടുകുളം∙ നാവോളിമറ്റം നെല്ലിക്കുന്നേൽ സെന്റ് ജോൺസ് ഹെർമോൻ യാക്കോബായ പള്ളിയുടെ കീഴിലെ പരസ്പരം പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ 19ന് രാവിലെ 11ന് പള്ളിയിൽ സൗജന്യ ശ്വാസകോശ രോഗ നിർണയ ക്യാംപ് നടത്തും. 62828 85003.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]