പുന്നപ്ര ∙ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനുകൾ തകരാറിലായി ശുദ്ധജലം വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ നിർമാണ ജോലികൾ തടഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, വൈസ് പ്രസിഡന്റ് എ.പി.സരിത, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, സ്ഥിരസമിതി അധ്യക്ഷരായ വിനോദ് കുമാർ, അജിത ശശി, ജയ പ്രസന്നൻ, എന്നിവരാണ് തൂക്കുകുളം ഭാഗത്തെ ജോലികൾ തടഞ്ഞത്.
പഞ്ചായത്തിലെ രണ്ട്, 10, 14, 15 വാർഡുകളിൽ ആഴ്ചകളായി ശുദ്ധജലം മുടങ്ങിയിരുന്നു.
തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ശുദ്ധജല വിതരണം പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല. തകരാർ പരിഹരിച്ച് പമ്പിങ് ആരംഭിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയതോടെ സമരം അവസാനിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]