പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിൽ അമ്മ മല്ലിക സുകുമാരൻ പങ്കുവെച്ച പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. “ജൂനിയർ സുകുമാരന് പിറന്നാളാശംസകൾ, ദൈവം മോന്റെ കൂടെയുണ്ടട്ടെ… ഈ ഡിസൈൻ ചെയ്ത് തന്ന എന്റെ പ്രിയസുഹൃത്ത് മേരിക്ക് നന്ദി.” എന്ന അടികുറിപ്പോടെയാണ് മല്ലിക സുകുമാരൻ ഫേസ്ബുക്കിൽ ആശംസകൾ പങ്കുവെച്ചത്.
നിരവധി പേരാണ് പൃഥിക്ക് ആശംസകളുമായി ചിത്രത്തിന് താഴെ എത്തുന്നത്. അമ്മമാരുടെ ആശംസകൾ ഇപ്പോഴും ഇങ്ങനെ തന്നെയാവുമെന്നും, പൃഥിയുടെ ജന്മദിനത്തിൽ കണ്ട
ഏറ്റവും ക്യൂട്ടായ ആശംസ എന്നുമാണ് ചിലർ കമന്റ് ചെയ്യുന്നത്. അതേസമയം പൃഥ്വിയുടെ മൂന്ന് സിനിമകളുടെ അപ്ഡേറ്റുകളാണ് ഇന്നലെ ജന്മദിനത്തിൽ വന്നത്.
പതിനഞ്ച് വർഷങ്ങൾക്ക് ശേഷം വൈശാഖ്- പൃഥ്വി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘ഖലീഫ’, ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ, നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ, നോബഡി എന്നീ ചിത്രങ്ങളുടെ അപ്ഡേറ്റുകളാണ് വന്നത്. മൂന്നും വലിയ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളാണ്.
Mom is mom !! ❤️#prithvirajSukumaran pic.twitter.com/IuPf9cVf66 — Adithyan adhi (@adhipix666) October 16, 2025 ആമിർ അലിയായി പൃഥ്വി ഖലീഫയുടെ ഫസ്റ്റ് ഗ്ലിമ്പ്സ് ഇന്നലെ പുറത്തുവിട്ടിരുന്നു.
മാസ് ആക്ഷൻ ത്രില്ലർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ആമിർ അലി എന്നാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്.
ഈ കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിമ്പ്സ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറായി ആണ് ചിത്രം ഒരുക്കുന്നത്.
ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിൻ്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ.
ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, കോ ഡയറക്ടർ – സുരേഷ് ദിവാകർ, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ – കളർ പ്ലാനറ്റ്, വിഎഫ്എക്സ് – പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് – സിനാത് സേവ്യർ, പിആർഒ – ശബരി … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]