കൊച്ചി∙ ദക്ഷിണ നാവിക കമാൻഡ് സംഘടിപ്പിക്കുന്ന കൊച്ചി നേവി മാരത്തണിന്റെ (കെഎൻഎം–25) ആറാം പതിപ്പ് ഡിസംബർ 21ന്. നാവിക ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മാരത്തണിൽ ഇക്കുറി ഏഴായിരത്തിലധികം കായികപ്രേമികൾ പങ്കെടുക്കും.
21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ റൺ, 5 കിലോമീറ്റർ ഫൺ റൺ എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണു മത്സരം നടത്തുക.
ഇതാദ്യമായി കുടുംബങ്ങൾക്കായുള്ള ‘ഫാമിലി റണ്ണും’ മാരത്തണിലുണ്ട്. 5 കിലോമീറ്റർ ഫൺ റണ്ണിന്റെ ഭാഗമായിട്ടാണ് ഇത് നടത്തുന്നതെന്നു റേസ് ഓർഗനൈസറും നേവൽ എയർക്രാഫ്റ്റ് യാഡ് സൂപ്രണ്ടുമായ കമഡോർ സുധീർ റെഡ്ഡി പറഞ്ഞു.
12 വയസ്സിനു താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് ഈ വിഭാഗത്തിൽ ഒരുമിച്ച് ഓടാം. മാതാപിതാക്കൾക്കും രണ്ടു കുട്ടികൾക്കുമാണ് പങ്കെടുക്കാൻ ആവുക.മാരത്തണിന്റെ പ്രചാരണാർഥം നവംബർ, ഡിസംബർ മാസങ്ങളിൽ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളിൽ ‘പ്രമോ റൺ’ നടക്കും.
വില്ലിങ്ഡൻ ഐലൻഡിലെ പോർട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിനു (പോർട്ട് ട്രസ്റ്റ് ഗ്രൗണ്ട്) സമീപമുള്ള കെ.കെ.
പ്രേമചന്ദ്രൻ സ്പോർട്സ് കോംപ്ലക്സിൽ നിന്നാണു മാരത്തൺ തുടങ്ങുക. 31ന് മുമ്പ് റജിസ്റ്റർ ചെയ്യുന്നവർക്ക് റജിസ്ട്രേഷൻ ഫീസിൽ 25% സൂപ്പർ ഏർലി ബേഡ് ഇളവു ലഭിക്കും.
നവംബർ 15ന് മുൻപു റജിസ്റ്റർ ചെയ്യുന്നവർക്കു 10 ശതമാനവും ഇരുപതോ അതിലധികമോ പേരുള്ള സംഘമായി റജിസ്റ്റർ ചെയ്യുന്നവർക്ക് 20 ശതമാനവും ഇളവുണ്ട്. 5 കിലോമീറ്റർ മാരത്തണിന് 600 രൂപയും 10 കിലോമീറ്റർ മാരത്തണിനു 900 രൂപയുമാണു റജിസ്ട്രേഷൻ ഫീസ്.
21 കിലോമീറ്റർ ഹാഫ് മാരത്തണിന് 1,100 രൂപയാണ് റജിസ്ട്രേഷൻ ഫീസ്. ഫാമിലി ഫൺ റണ്ണിൽ പങ്കെടുക്കുന്ന ഒരു കുടുംബത്തിന് 600 രൂപ ഫീസ് നൽകണം.
റജിസ്ട്രേഷന്: www.kochinavymarathon.com . … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]