മൂന്നാർ ∙ അപ്രോച്ച് റോഡിനു പകരം ഏണി വച്ചു പാലത്തിൽ കയറാൻ സംവിധാനമൊരുക്കി പാലം തുറന്നു നൽകി. ഇടമലക്കുടി പഞ്ചായത്തിലാണ് ഒരാഴ്ച മുൻപ് തട്ടിക്കൂട്ട് പാലം തുറന്നു നൽകിയിരിക്കുന്നത്.
മണലിയാറിനു കുറുകെ രണ്ടു തൂണുകൾ നിർമിച്ച് പകുതി ഭാഗത്ത് ഇരുമ്പു ഷീറ്റുകൾ പാകി. അപ്രോച്ച് റോഡിന്റെ ഭാഗത്തുനിന്ന് പാലത്തിലേക്ക് കയറാൻ ഇരുമ്പു ഗോവണി നിർമിച്ചു.
പുഴയിലിറങ്ങി ഗോവണി വഴി പാലത്തിൽ കയറി കടന്നു പോകാം.
പഞ്ചായത്താസ്ഥാനമായ സൊസൈറ്റിക്കുടിക്കു സമീപമാണ് പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവിട്ട് പാലം നിർമിച്ചത്. മീൻകുത്തി, കണ്ടത്തിക്കുടി, കവയ്ക്കാട്ടുകുടി, കൂടല്ലാർ തുടങ്ങിയ സെറ്റിൽമെന്റുകളെ ബന്ധിപ്പിക്കുന്നതിനാണ് പാലം.
പാലത്തിന്റെ തൂണുകൾ മുൻപ് നിർമിച്ചിരുന്നു. ഇതുവഴി മരത്തടികൾ നിരത്തി ആളുകൾ കടന്നു പോയിരുന്നു.
എന്നാൽ മഴക്കാലത്ത് ഇവ ഒഴുകിപ്പോയതോടെയാണ് ഇരുകരകളെയും കൂട്ടിമുട്ടിക്കാൻ ഇരുമ്പുപാളികൾ നിരത്തിയത്.
കൈവരികളോടുകൂടിയ നടപ്പാലം നിർമിക്കാനാണ് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നത്. 80 ശതമാനം പണി പൂർത്തിയായതോടെ ഫണ്ട് തീർന്നു.
ഇതോടെയാണ് പാലത്തിൽ നിന്നു താഴേക്ക് ഇരുമ്പു ഗോവണി കരാറുകാരൻ പണിതു നൽകിയത്.
സ്കൂളിൽ വരുന്ന കുട്ടികളും വയോധികരും ഏറെ പണിപ്പെട്ടാണ് പാലത്തിലൂടെ മറുകരയിലെത്തുന്നത്. പാലം പൂർത്തിയാക്കാൻ പഞ്ചായത്ത് പുതിയ പ്ലാൻ ഫണ്ട് ഇനി അനുവദിക്കണം. ഈ ഭരണസമിതി അവസാനിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ പുതിയ ഭരണസമിതി ചുമതലയേറ്റ് മാസങ്ങൾ കഴിഞ്ഞാൽ മാത്രമേ ഇനി പാലത്തിന്റെ കാര്യത്തിൽ തീരുമാനമാകൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]