കൊച്ചി∙ 4 മാസം നീണ്ട ദുരിതത്തിനു ശേഷം വൈറ്റില മൊബിലിറ്റി ഹബ്ബിനു ശാപമോക്ഷം.
സ്റ്റാൻഡിനകത്തു പൂട്ടുകട്ട വിരിക്കുന്ന പ്രക്രിയ ആരംഭിച്ചു. 2 ദിവസം മുൻപാണു നിർമാണ പ്രവൃത്തികൾ തുടങ്ങിയത്.
4 മാസം മുൻപാണു ഹബ്ബിനുള്ളിൽ പുതിയ പൂട്ടുകട്ട വിരിക്കാനായി പഴയതു പൊളിച്ചുമാറ്റിയത്.
എന്നാൽ പ്രതീക്ഷിച്ച സമയത്ത് പണി ആരംഭിക്കാൻ സാധിച്ചില്ല. ഇതോടെ ഹബ്ബിലെത്തുന്നവരുടെ കഷ്ടകാലം തുടങ്ങി.
കട്ടകൾ വിരിച്ച ഭാഗങ്ങളെല്ലാം കുഴികളായി.
ഹബ്ബിലൂടെ കയറിയിറങ്ങുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും ‘നട്ടും’ നട്ടെല്ലും ഇളകുന്ന സ്ഥിതിയായി. കാലവർഷമെത്തിയതോടെ സ്റ്റാൻഡിനകം ചെളിക്കുളമായി മാറി.
മഴക്കാലം ആയതിനാലാണു നിർമാണം നീണ്ടുപോകുന്നതെന്നും മഴ കഴിഞ്ഞാൽ ഉടൻ പണി തുടങ്ങുമെന്നുമായിരുന്നു അന്ന് അധികൃതർ നൽകിയ മറുപടി. എന്നാൽ മഴക്കാലം കഴിഞ്ഞിട്ടും നിർമാണം തുടങ്ങിയില്ല.
മഴ മാറിയതോടെ ഹബ്ബിനുളളിൽ പൊടിശല്യം രൂക്ഷമായി.
2 മാസത്തിലേറെയായി ഈ പൊടി സഹിച്ചാണു ഹബ്ബിലെ തൊഴിലാളികളും കടയുടമകളും കഴിയുന്നത്. യാത്രക്കാരും പൊടിശല്യം കാരണം വലയുകയാണ് (പണി തുടങ്ങിയെങ്കിലും പൊടി അടങ്ങിയിട്ടില്ല).
പൂട്ടുകട്ട വിരിക്കൽ ആരംഭിച്ചതോടെ ദുരിതം വൈകാതെ അവസാനിക്കും എന്ന പ്രതീക്ഷയിലാണു യാത്രക്കാർ.വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ ധനസഹായത്തോടെ സിഎസ്എംഎൽ ആണു ജോലികളുടെ നടത്തിപ്പ്.
ഹബ്ബിലൂടെയുള്ള ബസ് സർവീസുകൾക്കു തടസ്സമാകാത്ത രീതിയിൽ ഘട്ടം ഘട്ടമായി ജോലികൾ പൂർത്തിയാക്കാനാണു പദ്ധതി.
ഇതിനൊപ്പം നടപ്പാത നിർമാണം, താൽക്കാലിക പുനരുദ്ധാരണ ജോലികൾ, ഹബ്ബിനു പിന്നിൽ കാടുകയറിക്കിടക്കുന്ന ഭാഗം വൃത്തിയാക്കി പാർക്ക് നിർമാണം എന്നിവയ്ക്കും പദ്ധതിയുണ്ട് … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]