ആലപ്പുഴ ∙ കായികാധ്യാപകർ എത്താതിരുന്നതിനെ തുടർന്നു ആലപ്പുഴ ഉപജില്ലാ സ്കൂൾ നീന്തൽ മത്സരത്തിൽ മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാനായില്ല. വിവിധ സ്കൂളുകളിലെ നീന്തൽ താരങ്ങളും അവരുടെ രക്ഷിതാക്കളും രാവിലെ 7ന് രാജാ കേശവദാസ് നീന്തൽ കുളത്തിൽ എത്തണമെന്നായിരുന്നു നിർദേശം.
അതനുസരിച്ച് മുപ്പതോളം താരങ്ങളും രക്ഷിതാക്കളും എത്തി. ഇതിനിടെ ചേർത്തല ഉപജില്ലയുടെ മത്സരം നടത്തി.
അതിനുള്ള ഒഫിഷ്യൽസിനെ ചേർത്തല ഉപജില്ലാ അധികൃതർ കൊണ്ടുവന്നു. എന്നാൽ ആലപ്പുഴ ഉപജില്ല അധികൃതർ ചുമതലപ്പെടുത്തിയ കായികാധ്യാപകർ സ്ഥലത്തെത്തിയില്ല.
ഉച്ചയ്ക്കു ശേഷം രണ്ടര വരെ കാത്തിരുന്നിട്ടും നടത്തിപ്പുകാർ വരാതിരുന്നതിനെ തുടർന്നു പല രക്ഷിതാക്കളും മക്കളുമായി തിരികെപ്പോയി.
പെൺകുട്ടികൾ എല്ലാവരും പങ്കെടുക്കാതെ മടങ്ങി. രാജാ കേശവദാസ് നീന്തൽ കുളത്തിലെ പരിശീലകനോടു മത്സരം നടത്താൻ പറഞ്ഞിരുന്നെങ്കിലും മത്സരാർഥികളുടെ പേരുവിവരം എത്തിക്കാതിരുന്നതിനാൽ അവരും നിസ്സഹായരായി.
പേരുവിവരം വാട്സാപ് ചെയ്തു കൊടുത്തപ്പോൾ വൈകിട്ട് 3 കഴിഞ്ഞു. ഒടുവിൽ അവശേഷിച്ച കുട്ടികളെ വച്ച് മത്സരം നടത്തിയെന്നു വരുത്തി. രാവിലെ വന്ന കുട്ടികൾ വൈകിട്ടുവരെ ഇരുന്നിട്ടും കുടിക്കാൻ വെള്ളം പോലും നൽകിയില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]