ആലപ്പുഴ∙ പാട്ടിന്റെ പ്രളയപയോധിയിൽ മുങ്ങിനിവരാൻ വരൂ. ചന്ദ്രകളഭം തൊട്ട
വരികളിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന വയലാർ രാമവർമയുടെ ഓർമകൾക്കു മുന്നിൽ മനോരമ ഹോർത്തൂസിന്റെ ഗാനാഞ്ജലി ഇന്നാണ്. ഓർമകളിൽ ആയിരം പാദസരങ്ങൾ കിലുക്കുന്ന പാട്ടുകളുടെ തണലിൽ അൽപനേരമിരിക്കാം.
വയലാറിന്റെ 50–ാം ചരമവാർഷികത്തിന്റെ ഭാഗമായി മലയാള മനോരമ സംഘടിപ്പിക്കുന്ന ഹോർത്തൂസ് വയലാർ സ്മൃതി ‘ചന്ദ്രകളഭം’ ഇന്നു രാവിലെ 9.30 മുതൽ ചേർത്തല എസ്എൻ കോളജിൽ നടക്കും.വയലാറിന്റെ നിത്യഹരിത ഗാനങ്ങളെക്കുറിച്ചുള്ള സർഗസംവാദം, വയലാർ ഗാനാഞ്ജലി, വയലാറിന്റെ കവിതകളുടെയും ഗാനങ്ങളുടെയും നൃത്താവിഷ്കാരം എന്നിവയുണ്ടാകും.
വയലാറിന്റെ നിത്യഹരിത ഗാനങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ മകനും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ, സിനിമ സെൻസർ ബോർഡ് അംഗവും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ, അധ്യാപകനും ചലച്ചിത്ര ഗാനനിരൂപകനുമായ ഡോ.സജിത്ത് ഏവൂരേത്ത് എന്നിവർ സംവദിക്കും. നവംബർ 27 മുതൽ 30 വരെ കൊച്ചിയിൽ നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കലാ, സാഹിത്യ, സാംസ്കാരികോത്സവമായ മനോരമ ഹോർത്തൂസിനു മുന്നോടിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രവേശനം സൗജന്യം. പൊതുജനങ്ങൾക്കും മറ്റു കോളജുകളിലെ വിദ്യാർഥികൾക്കും പങ്കെടുക്കാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]