കോഴിക്കോട് ∙ മലയാള ജനകീയ നാടകവേദിക്ക് മറക്കാനാകാത്ത കലാവ്യക്തിത്വവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന മധു മാസ്റ്ററുടെ പേരിൽ കൾച്ചറൽ ഫോറം കേരള ഏർപ്പെടുത്തിയ മൂന്നാമത് മധുമാസ്റ്റർ നാടക പുരസ്കാരം നാടകപ്രവർത്തകനായ ഗോപാലൻ അടാട്ടിന്. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.1987 ൽ നാടക സംവിധായകൻ ജോസ് ചിറമ്മലിന്റെ റൂട്ട് നാടകസംഘത്തോടൊപ്പം സഞ്ചരിച്ചു തുടങ്ങിയ ഗോപാലൻ അടാട്ട് മൂന്നു ദശാബ്ദമായി ദേശീയ രാജ്യാന്തര നാടക വേദികളിൽ അഭിനയമികവിൽ ശ്രദ്ധിക്കപ്പെട്ട
കലാകാരനാണ്. മലയാള ചലച്ചിത്രമേഖലയിലും സജീവമാണ്.
നവംബർ ഏഴിന് വൈകിട്ട് കോഴിക്കോട് ടൗൺ ഹാളിൽ ചേരുന്ന മധുമാസ്റ്റർ അനുസ്മരണ സമ്മേളനത്തിൽ റവല്യൂഷനറി കൾച്ചറൽ ഫോറം അഖിലേന്ത്യ കൺവീനർ തുഹിൻ പുരസ്കാരം സമ്മാനിക്കും.
സമ്മേളനത്തിൽ ഗാസയിലെ വംശഹത്യക്കെതിരെ പ്രതിഷേധിച്ച് പലസ്തീൻ ഗാനങ്ങളുടെ ആവിഷ്കാരം നടത്തും. രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത ഡോക്യുമെന്ററി ‘സത്യപ്പുല്ല്’ പ്രദർശിപ്പിക്കുമെന്നും ഫോറം ചെയർപഴ്സൻ വി.എ.ബാലകൃഷ്ണൻ, കൺവീനർ ഗോപാലൻ കുനിയിൽ, സംസ്ഥാന സമിതിയംഗം കെ.വി.ഹരിഹരൻ എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]