കേരളത്തിൽ രാവിലെ കുത്തനെ കൂടിയ ഉച്ചയ്ക്കുശേഷം വീണ്ടും കയറ്റം. ഇതോടെ പവൻവില 95,000 രൂപയ്ക്ക് തൊട്ടരികിലെത്തി.
400 രൂപ ഉയർന്ന് 94,920 രൂപയാണ് പവന്റെ പുതിയ വില. പുത്തൻ നാഴികക്കല്ലിലേക്ക് 80 രൂപയുടെ മാത്രം അകലം.
ഗ്രാം വില 50 രൂപ വർധിച്ച് 11,865 രൂപയിലുമെത്തി. ഗ്രാമിന് 40 രൂപ ഉയർന്ന് 9,810 രൂപയാണ് 18 കാരറ്റ് സ്വർണവില.
ആദ്യമായാണ് 18 കാരറ്റ് 9,800 രൂപ കടന്നത്. വെള്ളിക്ക് വില ഗ്രാമിന് 200 രൂപയിൽ തുടരുന്നു.
സംസ്ഥാനത്ത് ചില ജ്വല്ലറി ഷോറൂമുകളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ ഉയർന്ന് 9,760 രൂപയാണ്.
14 കാരറ്റിന് വില 7,590 രൂപ. 9 കാരറ്റിന് 4,900 രൂപ.
രാജ്യാന്തരവില ചരിത്രത്തിൽ ആദ്യമായി 4,200 ഡോളർ കടന്നു. ഒരുഘട്ടത്തിൽ 4,217.75 ഡോളർ വരെയെത്തിയ വില, നിലവിൽ വ്യാപാരം ചെയ്യുന്നത് 4,201 ഡോളറിൽ.
വില കൂടുമെന്ന സൂചനയാണ് വിപണി നൽകുന്നത്.
ലാഭമെടുപ്പ് സമ്മർദം ഉണ്ടായില്ലെങ്കിൽ കേരളത്തിൽ അടുത്ത വില നിർണയത്തിൽ പവൻ 95,000 രൂപ കടക്കും. രാവിലെതന്നെയോ ഉച്ചയ്ക്കോ വില 96,000 രൂപ ഭേദിച്ചാലും അതിശയിക്കേണ്ടെന്നാണ് വിപണി വിദഗ്ധരുടെ വാദം.
എന്തുകൊണ്ടാണ് സ്വർണവില ഇങ്ങനെ ബ്രേക്ക് നഷ്ടപ്പെട്ടതുപോലെ അനുദിനം കുതിച്ചുകയറുന്നത്? വിശദാംശം
വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]