കോഴിക്കോട്∙ റെയിൽവേ സ്റ്റേഷൻ വികസന പദ്ധതിയിലെ ആകാശ ഇടനാഴിയുടെ വീതി വെട്ടിക്കുറച്ചതു പദ്ധതി നടത്തിപ്പിനെ ബാധിച്ചേക്കും. വീതി ചുരുക്കേണ്ടി വന്നതോടെ, കെട്ടിടത്തിന്റെ രൂപരേഖയിലെ അനുബന്ധ നിർമിതികളിലും ഘടനാപരമായ മാറ്റം വരുത്തേണ്ടി വരും.
രൂപരേഖ മാറ്റി വരയ്ക്കാൻ തന്നെ 4 മാസത്തോളം വേണ്ടി വരും. രൂപരേഖയിൽ മാത്രമല്ല, അടങ്കലിലും ഡിപിആറിലും മാറ്റം വരും.
ഇതിനും സമയമെടുക്കും. നിർമാണ കമ്പനിയുമായുള്ള കരാർ വ്യവസ്ഥകളും കരാർ തുകയും ഇതിനനുസരിച്ചു മാറുമെന്നതിനാൽ വീണ്ടും കരാർ വയ്ക്കേണ്ടതായും വരും.
ദക്ഷിണ റെയിൽവേ ജനറൽ മാനേജരാണു രൂപരേഖയിൽ മാറ്റം വരുത്തി, ആകാശ ഇടനാഴിയുടെ വീതി കുറയ്ക്കാൻ നിർദേശിച്ചത്.
അതു കൊണ്ടു തന്നെ, ഉന്നതതല സമ്മർദമുണ്ടായാൽ മാത്രമേ തീരുമാനം തിരുത്താൻ റെയിൽവേ തയാറാകൂ. എംപിമാരടക്കമുള്ള ജനപ്രതിനിധികളുടെ കനത്ത സമ്മർദം വേണ്ടിവരും.
എം.കെ.രാഘവൻ എംപി ഇതിനകം കേന്ദ്ര റെയിൽവേ മന്ത്രിക്കടക്കം കത്തയച്ചിട്ടുണ്ട്. പുതിയ രൂപരേഖ തയാറാകും മുൻപു തിരുത്തലുണ്ടായാലേ രക്ഷയുള്ളു എന്ന സ്ഥിതിയാണ്.
റെയിൽവേയുടെ തീരുമാനത്തിനെതിരെ യാത്രക്കാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

