ഇന്ന്
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ കനത്ത മഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
ഇന്നും നാളെയും ശുദ്ധജലം മുടങ്ങും
പാലക്കാട് ∙ ജല അതോറിറ്റി മലമ്പുഴ 45 എംഎൽഡി പ്ലാന്റിൽ ശുചീകരണം നടത്തുന്നതിനാൽ ഇന്നും നാളെയും പാലക്കാട് നഗരസഭ പരിധിയിലും പിരായിരി പഞ്ചായത്തിലും ശുദ്ധജല വിതരണം മുടങ്ങും.
അപേക്ഷ ക്ഷണിച്ചു
പാലക്കാട് ∙ കെൽട്രോൺ പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയ്നിങ്, ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്, പിജിഡിസിഎ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതിയായ ഈ മാസം 30 വരെ അപേക്ഷിക്കുന്നവർക്ക് 10% ഫീസിളവ് ഉണ്ടാകും.
അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പാലക്കാട് മഞ്ഞക്കുളം റോഡിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തണം.വിവരങ്ങൾക്ക് 0491-2504599, 8590605273.
ഇഎംഇ വിമുക്തഭട കുടുംബ സംഗമം
പാലക്കാട് ∙ കരസേന ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്സ് സ്ഥാപക ദിനാഘോഷവും ജില്ലാ ഇഎംഇ വിമുക്തഭട കുടുംബങ്ങളുടെ ആദ്യ സമാഗമവും ഇന്നു രാവിലെ 9.30 മുതൽ പാലക്കാട് ടോപ് ഇൻ ടൗൺ ശീതൾ ഹാളിൽ നടത്തും.
9447840283, 9446079769.
സംഗീതോത്സവം
പാലക്കാട് ∙ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു ഡിസംബർ ഒന്നിനു പാലക്കാട് ചിന്മയ തപോവനം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ സംഗീതോത്സവം നടത്തും. നവംബർ 25നു മുൻപായി റജിസ്റ്റർ ചെയ്യണം.
7356631307. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]