ഓച്ചിറ∙ പരബ്രഹ്മ ക്ഷേത്രഭരണസമിതി തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പുർത്തിയായപ്പോൾ ഭരണസമിതി മുൻ സെക്രട്ടറി കെ.ഗോപിനാഥൻ, മുൻ പ്രസിഡന്റ് ജി. സത്യൻ തോട്ടത്തിൽ എന്നിവരുടേതടക്കം 81 പത്രികകൾ തള്ളി.
ആകെ സമർപ്പിക്കപ്പെട്ട 611 പത്രികകളാണു വരണാധികാരി മുൻ ജില്ലാ ജഡ്ജി എസ്.സോമൻ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയത്.
16 വരെ പത്രിക പിൻവലിക്കാം. 21ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
നവംബർ 9 നാണു വിവിധ കരകളിൽ നിന്നുള്ള ഭരണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്. 5 ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ജനുവരി 19 നു പൂർത്തിയാകും.
അതുവരെ സുപ്രീംകോടതി നിയോഗിച്ച മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.രാമകൃഷ്ണന്റെ നേതൃത്വത്തിലാകും ഭരണം.
മുൻ ട്രഷറർ വലിയഴീക്കൽ പ്രകാശൻ, കാര്യനിർവഹണ സമിതി അംഗങ്ങളായിരുന്ന കെ.പി.ചന്ദ്രൻ, ചൂനാട് വിജയൻ പിള്ള, രഘുനാഥൻ പിള്ള, ഗോപാലകൃഷ്ണ പിള്ള എന്നിവരുടെ പത്രികകളും തള്ളി. 2017 ഏപ്രിൽ 7 നു കെ.ഗോപിനാഥൻ സെക്രട്ടറിയായും പ്രഫ.എ. ശ്രീധരൻ പിള്ള പ്രസിഡന്റുമായി അധികാരത്തിൽ വന്ന ഭരണസമിതിയിലെ ഭിന്നത കാരണം കെ.ഗോപിനാഥനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു.
തുടർന്ന് ഗോപിനാഥൻ ഉൾപ്പെടെ 10 അംഗങ്ങളെ പ്രവർത്തക സമിതിയിൽ നിന്നു പുറത്താക്കി. ഈ നടപടികൾ കോടതി തടയുകയോ റദ്ദ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നു കണ്ടാണ് നാമനിർദേശ പത്രിക തള്ളിയത്.
മിനിറ്റ്സിൽ കൃത്രിമം കാണിച്ചാണു പുറത്താക്കിയതെന്നാരോപിച്ചു കെ.
ഗോപിനാഥൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ പ്രവർത്തകസമിതിയിലെ മറ്റ് 5 പേരും കോടതിയെ സമീപിച്ചു.
തുടർന്ന് എല്ലാ അംഗങ്ങളും ഉൾപ്പെടുന്ന പ്രവർത്തക സമിതി വിളിച്ചു ചേർക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പ്രവർത്തക സമിതി യോഗം ചേർന്നു കളരിക്കൽ ജയപ്രകാശ്, എ.
ശ്രീധരൻപിള്ള ഉൾപ്പെടെയുള്ള 11 കാര്യനിർവഹണ സമിതി അംഗങ്ങളെ പുറത്താക്കി. പകരം കെ.
ഗോപിനാഥന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നിലവിൽ വന്നു.
കാലാവധി കഴിഞ്ഞുവെന്നു ചൂണ്ടിക്കാട്ടി ഈ ഭരണസമിതിയെ ഹൈക്കോടതി പിരിച്ചുവിട്ട ശേഷം, റിട്ട.
ഹൈക്കോടതി ജഡ്ജി എ.വി രാമകൃഷ്ണപിള്ളയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. ഇതിനെതിരെ കെ.
ഗോപിനാഥനും തോട്ടത്തിൽ സത്യനും സുപ്രീംകോടതിയെ സമീപിച്ചു. 2023 ൽ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്ത ശേഷം കെ.
ഗോപിനാഥന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ തുടരാൻ അനുവദിച്ചു. 4 മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും നിർദേശിച്ചു.
തുടർന്നു പുതിയ അഡ്മിനിസ്ട്രേറ്ററായി റിട്ട. ഹൈക്കോടതി ജഡ്ജി കെ.
രാമകൃഷ്ണനെ നിയമിച്ചു. ഇതിനു ശേഷമാണ് റിട്ട.
ജില്ലാ ജഡ്ജി എസ്. സോമൻ റിട്ടേണിങ് ഓഫിസറായി ചുമതലയേൽക്കുന്നത്.
പത്രിക തള്ളിയതിൽ ഗൂഢലക്ഷ്യമുണ്ടെന്നും നിയമപരമായി നേരിടുമെന്നും കെ.
ഗോപിനാഥൻ പ്രതികരിച്ചു. എന്നാൽ തങ്ങളെയാണു നിയമവിരുദ്ധമായി കെ.
ഗോപിനാഥന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പുറത്താക്കിയതെന്നു മുൻ സെക്രട്ടറി ഇൻചാർജ് കളരിക്കൽ ജയപ്രകാശും ആരോപിച്ചു.
5 വനിതകൾമത്സരത്തിന്
പരബ്രഹ്മ ക്ഷേത്ര ഭരണസമിതി പൊതു ഭരണസമിതി തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി വിവിധ കരകളിൽ നിന്നായി 8 വനിതകൾ പത്രിക സമർപ്പിച്ചു. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം 5 വനിതകൾ മത്സരരംഗത്തുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]