കുട്ടനാട് ∙ ചമ്പക്കുളത്തു വീട്ടമ്മയെ പരുക്കേൽപിച്ച് സ്വർണമാല കവർന്ന പ്രതികളെ പുളിങ്കുന്ന് പൊലീസ് സാഹസികമായി പിടികൂടി. വൈക്കം ഉദയനാപുരം സ്വദേശി പിതൃകുന്നതൊടിയിൽ സജീഷ് കുമാർ (കണ്ണൻ– 29), കൈനകരി പൊങ്ങ ആലുംതറ വീട്ടിൽ അഖിൽ(26) എന്നിവരാണ് പിടിയിലായത്.
ചമ്പക്കുളം കണ്ടങ്കരി ഭാഗത്ത് കഴിഞ്ഞ നാലിനാണ് ബൈക്കിലെത്തി വീട്ടമ്മയെ ആക്രമിച്ചു സ്വർണമാല കവർന്നത്.
തട്ടാശ്ശേരി ജങ്കാർ ഇറങ്ങി വന്ന ബൈക്ക് യാത്രക്കാരനായ സജീഷ്കുമാർ വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈ കാണിച്ചിട്ടു നിർത്താതെ പോവുകയായിരുന്നു. പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസ് സംഘം ഇയാളെ പിന്തുടർന്നപ്പോൾ ബൈക്ക് ഉപേക്ഷിച്ച് പുഴയിൽ ചാടി.
പുളിങ്കുന്ന് എസ്ഐമാരായ സജികുമാർ, സെബാസ്റ്റ്യൻ, സിപിഒമാരായ നിഖിൽ, സിജിത്ത്, വിഷ്ണു, ചിപ്പി, സനീഷ്, ദിനു, ഉല്ലാസ് എന്നിവർ ചേർന്നാണ് സാഹസികമായി കീഴ്പ്പെടുത്തിയത്.
ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ.രാജേഷ്, പുളിങ്കുന്ന് ഇൻസ്പെക്ടർ ആനന്ദബാബു, നെടുമുടി ഇൻസ്പെക്ടർ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് രണ്ടാമത്തെ പ്രതിയായ അഖിലിനെ പിടികൂടിയത്. ഇവർ പോക്സോ അടക്കം പല ക്രിമിനൽ കേസുകളിലും പ്രതികളാണ്.
രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]