കാക്കനാട് ∙ തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച പഞ്ചായത്തുകളിലെ സംവരണ വാർഡ് നറുക്കെടുപ്പ് നാളെ അവസാനിക്കും. ഇന്നലെ 23 പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ നിർണയിച്ചു. തിങ്കളാഴ്ച 22 പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിശ്ചയിച്ചിരുന്നു.
22 പഞ്ചായത്തുകളിലെ സംവരണ വാർഡ് നറുക്കെടുപ്പ് ഇന്നു നടത്തും. ശേഷിക്കുന്ന ഗ്രാമപഞ്ചായത്തുകളിൽ നാളെയാണ് നറുക്കെടുപ്പ്.
മുനിസിപ്പൽ സംവരണ വാർഡുകളുടെ നറുക്കെടുപ്പും നാളെ നടത്തും. ജില്ലാ പഞ്ചായത്ത് നറുക്കെടുപ്പ് 21നാണ്. ഇന്നു നറുക്കെടുക്കുന്നപഞ്ചായത്തുകൾ: ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട്, പൂതൃക്ക, തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ്, ആമ്പല്ലൂർ, ചോറ്റാനിക്കര, എടക്കാട്ടുവയൽ, മണീട്, മുളന്തുരുത്തി, ഉദയംപേരൂർ, കവളങ്ങാട്, കീരമ്പാറ, കോട്ടപ്പടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പൈങ്ങോട്ടൂർ, പല്ലാരിമംഗലം, പിണ്ടിമന, പോത്താനിക്കാട്, വാരപ്പെട്ടി.
മുനിസിപ്പൽ നറുക്കെടുപ്പ് നാളെ; ആദ്യം തൃക്കാക്കര
കാക്കനാട്∙ മുനിസിപ്പാലിറ്റികളിലെ സംവരണ വാർഡ് നറുക്കെടുപ്പ് നാളെ കലക്ടറേറ്റ് പ്ലാനിങ് ഹാളിൽ നടത്തും.
ഒറ്റ ദിവസം കൊണ്ട് ജില്ലയിലെ 13 മുനിസിപ്പാലിറ്റികളിലെയും സംവരണ വാർഡുകൾ നിശ്ചയിക്കാനാണ് തീരുമാനം. മുനിസിപ്പൽ ജോയിന്റ് ഡയറക്ടർക്കാണ് ചുമതല. ആദ്യം തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ സംവരണ വാർഡുകൾ നറുക്കെടുക്കും.
10.30ന് തുടങ്ങും. തുടർന്ന് ഏലൂർ, മരട്, പിറവം, കൂത്താട്ടുകുളം, ആലുവ, കളമശേരി, പെരുമ്പാവൂർ, പറവൂർ, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, അങ്കമാലി, കോതമംഗലം മുനിസിപ്പാലിറ്റികളിലെ സംവരണ വാർഡുകൾ നറുക്കെടുക്കും.
കൊച്ചി കോർപ്പറേഷൻ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് 18ന് എറണാകുളം ടൗൺ ഹാളിലാണ്. നഗരകാര്യ ഡയറക്ടർക്കാണ് ചുമതല.
വോട്ടർ പട്ടിക: അപേക്ഷകൾ സ്വീകരിക്കൽ അവസാനിച്ചു
കാക്കനാട്∙ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അപേക്ഷ സ്വീകരിക്കൽ ഇന്നലെ അവസാനിച്ചു. കഴിഞ്ഞ മാസം പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.
അതിനു ശേഷവും പേരു ചേർക്കാൻ കഴിയാതിരുന്നവർക്കു വേണ്ടിയാണ് വീണ്ടും അപേക്ഷ സ്വീകരിച്ചത്. 51,558 അപേക്ഷകളാണ് പേരു ചേർക്കാൻ ലഭിച്ചിരിക്കുന്നത്.
18,958 പേരെ നീക്കാനും അപേക്ഷ ലഭിച്ചിട്ടുണ്ട്. വാർഡ് മാറാൻ 4,434 പേർ അപേക്ഷിച്ചു.
അപേക്ഷകളിൻ മേലുള്ള വിചാരണ ഈയാഴ്ച പൂർത്തിയാക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]