കുമരകം ∙ നെൽക്കൃഷിക്ക് ഇടാനുള്ള ഫാക്ടംഫോസും യൂറിയയും പൊട്ടാഷും കൂട്ടിക്കലർത്താൻ മാത്രം ഒരു തൊഴിലാളി മതി. ബാക്കിയുള്ള ജോലി ഇനി ഡ്രോൺ ചെയ്യും.
ചീപ്പുങ്കൽ മാലിക്കായൽ പാടശേഖരത്തെ 65 ഏക്കറിലെ വളം ഇടൽ ഡ്രോൺ 7 മണിക്കൂർ കൊണ്ടു പൂർത്തിയാക്കി. ഒരേക്കറിൽ 65 കിലോ വളം ഡ്രോൺ ഇടും.
50 കിലോ ഭാരം വഹിക്കാവുന്ന ഡ്രോൺ ആണു കഴിഞ്ഞ ദിവസം മാലിക്കായലിൽ വളം ഇടൽ നടത്തിയത്. തൊഴിലാളികളെ ഉപയോഗിച്ച് 4–5 ദിവസം കൊണ്ടു ഇട്ടിരുന്ന വളം ഇടൽ ആണ് ഏതാനും മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയതെന്നു കർഷകനായ ഷനോജ്കുമാർ ഇന്ദ്രപ്രസ്ഥം പറഞ്ഞു.
മാലിക്കായൽ പാടത്തു വിതയും മരുന്നു തളിയും വളം ഇടലും കൊയ്ത്തും എല്ലാം യന്ത്രവൽക്കരണ മാർഗം ഉപയോഗിച്ചാണ് നടത്തുന്നത്.
ഡ്രോൺ ഉപയോഗിച്ച് ആദ്യം മരുന്നു തളിയും പിന്നെ വിതയും ഇപ്പോൾ വളം ഇടലുമായപ്പോൾ കർഷകർക്കു കൃഷിയോട് താൽപര്യം കൂടിവരുന്നു. നെൽക്കൃഷിയിൽ യന്ത്രവൽക്കരണമായതോടെ കൃഷിയോട് താൽപര്യം കൂടിയ ഈ രംഗത്ത് എത്തിയ കർഷകരാണ് ഷനോജ് കുമാറും ജയപ്രകാശ് കായിപ്പുറവും.
ഇരുവരും കൂടിയാണ് മാലിക്കായലിലെ 65 ഏക്കർ പാടം പാട്ടത്തിന് എടുത്തു കൃഷിയിറക്കുന്നത്. കൃഷിപ്പണികൾക്കു ഡ്രോൺ എത്തിയതോടെ ചെറുപ്പക്കാരായ കൂടുതൽ പേർ കൃഷിയിലേക്ക് വരുന്നുണ്ടെന്ന് ഡ്രോൺ ഉടമയായ ആലപ്പുഴ സ്വദേശി വിഷ്ണു പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]