മൂവാറ്റുപുഴ∙ റീബിൽഡ് കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 87 കോടി രൂപ ചെലവഴിച്ചു നിർമാണം പൂർത്തിയാക്കിയ കക്കടാശേരി– കാളിയാർ റോഡിന്റെ ഉദ്ഘാടനം നാളെ 12ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. നിർമാണം പൂർത്തിയാക്കിയ റോഡ് തുറന്നു കൊടുത്തെങ്കിലും ഔദ്യോഗിക ഉദ്ഘാടനം നടന്നിരുന്നില്ല. കക്കടാശേരിയിൽ നിന്നാണ് റോഡ് ആരംഭിക്കുന്നത്. മൂവാറ്റുപുഴ നിയോജക മണ്ഡലം അതിർത്തിയായ ഞാറക്കാട് വരെയുള്ള ഭാഗത്തെ ആദ്യ റീച്ചിന്റെ ഉദ്ഘാടനം കാലാമ്പൂരിൽ ഒരുക്കുന്ന വേദിയിലാണു മന്ത്രി നിർവഹിക്കുക. കെഎസ്ടിപിക്ക് ആയിരുന്നു നിർമാണ ചുമതല. ഉന്നത നിലവാരത്തിൽ 6 മീറ്റർ വീതിയിൽ ആണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് എളുപ്പത്തിൽ ഇടുക്കിയിൽ എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്.
സുരക്ഷയില്ലെന്ന് റോഡ് സംരക്ഷണ സമിതി
കക്കടാശേരി- കാളിയാർ റോഡിൽ റോഡ് സുരക്ഷ ഉറപ്പാക്കാനായി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്ന പല കാര്യങ്ങളും പൂർത്തിയാക്കിയിട്ടില്ലെന്നു കക്കടാശേരി – കാളിയാർ റോഡ് സംരക്ഷണ സമിതി ആരോപിച്ചു.
കക്കടാശേരിയിലും പൈങ്ങോട്ടൂരിലും ജംക്ഷൻ വികസനം പൂർത്തിയാക്കിയിട്ടില്ല. പൈങ്ങോട്ടൂരിൽ ട്രാഫിക് ഐലൻഡ് നിർമാണവും നടന്നില്ല. സിദ്ധൻപടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി നിർമിച്ചിട്ടില്ല.
പുന്നമറ്റത്ത് ഓട നിർമാണവും നടന്നില്ല.
ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിയിട്ടില്ല. വെയ്റ്റിങ് ഷെഡുകളും നിർമിക്കാൻ കഴിയുന്നില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് മന്ത്രിക്കു നിവേദനം നൽകാനാണ് സമിതിയുടെ തീരുമാനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]