നെടുമങ്ങാട് ∙ മലയോര ഗ്രാമങ്ങളുടെ ആശ്രയമായ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ രോഗികളുടെ ദുരിതം ഒഴിയുന്നില്ല. ആശുപത്രിയിൽ എത്തുന്ന രോഗികൾ പലപ്പോഴും ഡോക്ടറെ കാണാൻ നീണ്ട
ക്യൂവിൽ ആയിരിക്കും. ഒപി ടിക്കറ്റ് എടുക്കാനും സ്ഥിതി വ്യത്യസ്തമല്ല.
ദിവസവും 2000 ലധികം രോഗികളാണ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്. ആശുപത്രിക്ക് കഷ്ടകാലം തുടങ്ങിയിട്ട് മാസങ്ങളായിട്ടും അവഗണന തുടരുകയാണ്.
ജീവനക്കാരുടെ കുറവ് പ്രധാന പ്രതിസന്ധി
ജില്ലാ ആശുപത്രിയായി ഉയർത്തിയെങ്കിലും ഇപ്പോഴും താലൂക്ക് ആശുപത്രിയുടെ തസ്തികയാണ് ഉള്ളത്.
ജില്ലാ ആശുപത്രിയുടെ തസ്തികയിൽ ജീവനക്കാരെ നിയമിച്ചാൽ മാത്രമേ രോഗികളുടെ ദുരിതത്തിന് പകുതി പരിഹാരമാകും. ആധുനിക നിലവാരത്തിൽ ഉള്ള ഉപകരണങ്ങൾ കൂടി ആകുമ്പോൾ ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടും.
സിടി സ്കാൻ ഇല്ല, അൾട്രാ സൗണ്ട് സ്കാൻ ഇല്ല. മുൻകാലങ്ങളിൽ മുട്ടുമാറ്റ ശസ്ത്രക്രിയ, താക്കോൽദ്വാര ശസ്ത്രക്രിയ വരെ നടന്നിരുന്നു.
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ആണ് ആശുപത്രി. നവീകരണത്തിനായി അടച്ച ഓപ്പറേഷൻ തിയറ്റർ കഴിഞ്ഞ 6ന് ആണ് തുറന്നത്.
മൂന്ന് മാസമാണ് തിയറ്റർ അടച്ചിട്ടത്. ഇൗ സമയം കണ്ണ്, പ്രസവം ഒഴികെ ഒരു ശസ്ത്രക്രിയയും നടന്നിരുന്നില്ല.
എക്സ്റേ യൂണിറ്റ്
ആശുപത്രിയിൽ എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് ഒരു മാസത്തിലധികമായി.
ഇതിനെ തുടർന്ന് സ്വകാര്യ ലാബുകൾക്ക് ചാകരയാണ്. 5 മാസം മാസം മുൻപ് എക്സ്റേ യന്ത്രത്തിന്റെ ഒരു ഭാഗം പൊട്ടി വീണു.
തിരികെ ഉറപ്പിച്ചെങ്കിലും ആശങ്കയുള്ളതിനാൽ ഇൗ യന്ത്രം എക്സ്റേ എടുക്കാൻ ഉപയോഗിക്കുന്നില്ല. പകരം ഉപയോഗിച്ചിരുന്ന പോർട്ടബിൾ യന്ത്രവും പണിമുടക്കിയതോടെ എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചു.
പുതിയ യന്ത്രത്തിന് ഓർഡർ ചെയ്തോടെ കമ്പനി അധികൃതർ ആശുപത്രി സന്ദർശിച്ചെങ്കിലും യന്ത്രം എത്താൻ രണ്ട് മാസത്തോളം എടുക്കുമെന്നാണ് വിവരം.
അപകടകരമായ കെട്ടിടങ്ങൾ
കാലപ്പഴക്കത്തെ തുടർന്ന് അപകടകരമായ കെട്ടിടങ്ങൾ ആശുപത്രിയിലുണ്ട്. കഴിഞ്ഞ ദിവസം ചികിത്സ തേടി എത്തിയ പോത്തൻകോട് ശാന്തിഗിരി ആനന്ദപുരം റിയാസ് മൻസിലിൽ ബി.ഫസിലുദീന് ഒപ്പം എത്തിയ ചെറുമകൾ നൗഫിയ നൗഷാദി (21) ന് കെട്ടിടത്തിന്റെ കോൺക്രീറ്റിൽ നിന്ന് പാളികൾ അടർന്ന് വീണു പരുക്കേറ്റിരുന്നു.
കാലപ്പഴക്കത്തെ തുടർന്നും പുതിയ ബഹുനില മന്ദിരം പണിയുന്നതിനുമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 9 കെട്ടിടങ്ങൾ പൊളിച്ച് മാറ്റാൻ അനുമതിയായിട്ടുണ്ട്. സ്റ്റോർ റും, ഫാർമസി, എച്ച്എൽഎൽ, ഓഫിസിന് സമീപത്തെ ജനറൽ ഒപി, സർജറി വാർഡ്, കാന്റീൻ, ലാബ് എന്നിവ പ്രവർത്തിക്കുന്ന മന്ദിരങ്ങളാണ് പൊളിച്ചു മാറ്റുന്നത്.
പുതിയ കെട്ടിടങ്ങൾ
കിഫ്ബി ഫണ്ട് 85 കോടി രൂപ വിനിയോഗിച്ച് 6 നില കെട്ടിടം നിർമിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി കൂടിയാണ് ആശുപത്രിയിലെ പഴയ കെട്ടിടങ്ങൾ പൊളിക്കുന്നത്. പുതിയ ബഹുനില മന്ദിരം പണിയുന്നതിന് 12 കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമെന്നാണ് വിവരം.
6 നില കെട്ടിടത്തിന്റെ ജോലികൾ ടെണ്ടർ നടപടിയിലാണ്. ആശുപത്രിയിൽ 4.6 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന മൂന്ന് നില കെട്ടിടത്തിന്റെ ജോലികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും.
പിന്നാലെ പൊളിക്കാനുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിഭാഗങ്ങൾ ഇതിലേക്ക് മാറ്റും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]