കായംകുളം∙ദേശീയപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് ജല വിതരണ പൈപ്പ് പൊട്ടിയതോടെ നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ എട്ട് വാർഡുകളിൽ ജലവിതരണം മുടങ്ങി. പൊട്ടിയ പൈപ്പുകൾ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തുന്നതിൽ കരാറുകാർ ഗുരുതര വീഴ്ച വരുത്തുന്നതായി ആരോപണമുണ്ട്.
കഴിഞ്ഞ അഞ്ച് ദിവസമായി ശുദ്ധജലം ലഭിക്കാതെ ജനങ്ങൾ നെട്ടോട്ടമോടുകയാണ്.6 മാസം മുൻപും സമാനമായ അവസ്ഥയുണ്ടായിരുന്നു. അതും പുനഃസ്ഥാപിക്കാൻ ആഴ്ചകളെടുത്തു.
ജനങ്ങൾ പ്രക്ഷോഭത്തിനൊരുങ്ങിയപ്പോഴാണ് ജല അതോറിറ്റിയും ദേശീയപാത കരാറുകാരും പ്രശ്നം പരിഹരിച്ചത്.
ഇനിയും വീഴ്ച വരുത്തിയാൽ വഴി തടയൽ ഉൾപ്പെടെയുള്ള സമരപരിപാടികളുമായി രംഗത്തെത്തുമെന്ന് നഗരസഭാ കൗൺസിലറും ഡിസിസി ജനറൽ സെക്രട്ടറിയുമായ എ.പി.ഷാജഹാൻ പറഞ്ഞു .നഗരസഭാധ്യക്ഷയുടെയും ജല അതോറിറ്റിയുടെയും ശ്രദ്ധയിൽ പ്രശ്നം എത്തിച്ചെങ്കിലും ശാശ്വത പരിഹാരം ഉണ്ടാക്കാതെ മുഖം തിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.
ആയിരക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ മെല്ലെപ്പോക്കാണ് കരാറുകാരും ജല അതോറിറ്റിയും സ്വീകരിക്കുന്നത്. പൈപ്പ് പൊട്ടിയാൽ ജല അതോറിറ്റിയെ അറിയിച്ച് അറ്റകുറ്റപ്പണി നടത്തി പ്രദേശങ്ങളിലേക്കുള്ള ജല വിതരണം സുഗമമമാക്കണമെന്നാണ് കരാർ.
എന്നാൽ, മിക്കപ്പോഴും അത് ലംഘിക്കപ്പെടുകയാണ്. ജനങ്ങളുടെ മുഖ്യപ്രശ്നമെന്ന പരിഗണന മിക്കപ്പോഴും നൽകുന്നില്ല.
ഇത് പരിശോധിച്ച് ഉറപ്പാക്കേണ്ട ഭരണാധികാരികൾ അതിനെക്കാൾ വലിയ വീഴ്ചയാണ് വരുത്തുന്നതെന്നും ജനങ്ങൾക്ക് പരാതിയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]