ആലപ്പുഴ ∙ ഉപജില്ലാതല മത്സരങ്ങൾ പൂർത്തിയാകാതെ ജില്ലാതല കായികമേളയ്ക്ക് ഇന്നു തുടക്കം. അത്ലറ്റിക്സ് മത്സരങ്ങൾ മിക്കയിടത്തും പൂർത്തിയായെങ്കിലും ഗെയിംസ് ഇനങ്ങൾ പൂർത്തിയാകാനുണ്ട്.
ചില ഇനങ്ങളിൽ ഉപജില്ലാതല മത്സരം ഒഴിവാക്കി നേരെ ജില്ലാതല മത്സരമാണു നടത്തുന്നത്. ഇന്നു മുഹമ്മയിൽ കായികമേള നടക്കുന്ന സമയത്തു തന്നെ തയ്ക്വാൻഡോ ഉൾപ്പെടെയുള്ള മത്സരങ്ങൾ ആലപ്പുഴയിൽ നടക്കും.
ഇതു വിദ്യാർഥികളുടെ അവസരം നഷ്ടമാക്കുമെന്നാണു കായികാധ്യാപകരും വിദ്യാർഥികളുടെ രക്ഷിതാക്കളും പറയുന്നത്. ജില്ലാതല മത്സരം ഇന്നു നടക്കുന്ന മുഹമ്മ കെഇ കാർമൽ ഗ്രൗണ്ടിൽ ഇന്നലെ വൈകിട്ടു വരെ തുറവൂർ ഉപജില്ലയുടെ അത്ലറ്റിക്സ് മത്സരങ്ങൾ നടന്നു.
തുറവൂരിൽ ഗ്രൗണ്ട് ഇല്ലാത്തതിനാലാണു വിദ്യാർഥികളുമായി മുഹമ്മയിൽ എത്തേണ്ടി വന്നത്. സമാനമായി മറ്റ് ഉപജില്ലകളിലും ഇന്നലെയും മത്സരങ്ങളുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]