കോഴിക്കോട് ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി) ഡിസംബറിൽ തുടങ്ങുന്ന വിവിധ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലെ 6 സ്കീമിലാണ് പ്രവേശനം.
സ്കീം ഒന്നിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ് അല്ലെങ്കിൽ സിഎസ്ഐആർ, ജെആർഎഫ് പോലുള്ള മറ്റ് സർക്കാർ ഫെലോഷിപ് ഉൾപ്പെടുന്ന ഫുൾ-ടൈം റജിസ്ട്രേഷനാണ് നൽകുക.
സ്കീം രണ്ടിൽ സെൽഫ്-സ്പോൺസേഡ് മുഴുവൻ സമയ കോഴ്സ് റജിസ്ട്രേഷൻ, സ്കീം മൂന്നിൽ വ്യവസായ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള സ്പോൺസേഡ് വിദ്യാർഥികൾക്കായി ഫുൾ-ടൈം റജിസ്ട്രേഷൻ. സ്കീം നാലിൽ എൻഐടിയിലെ സ്ഥിരം ജീവനക്കാർക്കും പ്രോജക്ട് സ്റ്റാഫിനുള്ള റജിസ്ട്രേഷൻ.
സ്കീം അഞ്ചിൽ ബിരുദാനന്തര ബിരുദമുള്ള മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള പാർട്ട്-ടൈം റജിസ്ട്രേഷൻ. സ്കീം ആറിൽ ബിരുദാനന്തര ബിരുദം ഇല്ലാത്ത, വ്യവസായ/ഗവേഷണ/മെഡിക്കൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള പാർട്ട്-ടൈം ഡയറക്ട് പിഎച്ച്ഡി പ്രോഗ്രാം.
27ന് രാവിലെ 10 വരെ അപേക്ഷിക്കാം. www.nitc.ac.in ഫോൺ: 0495-2286119/6118, 9188925202 ഇമെയിൽ: [email protected] … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]