കോഴിക്കോട് ∙ കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ കൊയിലാണ്ടി ഫിലിം ഫാക്ടറിയുടെ (ക്യുഎഫ്എഫ്കെ) മൂന്നാമത് ഇന്റർനാഷനൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവന പുരസ്കാരം സംവിധായകൻ കമൽ, സംഗീത ശ്രീ പുരസ്കാരം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, ലൈഫ് അച്ചീവ്മെന്റ് പുരസ്കാരം നടൻ സുധീഷ്, നവാഗത സംവിധായകൻ പുരസ്കാരം ജ്യോതിഷ് ശങ്കർ എന്നിവർക്ക് ലഭിച്ചു.
സംവിധായകൻ ജിയോ ബേബി ജൂറി ചെയർമാനായ സ്ക്രീനിങ് കമ്മിറ്റിയാണ് വിധി നിർണയം നടത്തിയത്.
150ൽ പരം എൻട്രികളിൽ നിന്നും 7 വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ക്യുഎഫ്എഫ്കെയുടെ എഫ്ബി പേജ് വഴിയായിരുന്നു ഫലപ്രഖ്യാപനം.
നവംബർ 2ന് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡുകൾ നൽകുമെന്ന് ക്യുഎഫ്എഫ്കെ ഫെസ്റ്റിവൽ ചെയർമാൻ പ്രശാന്ത് ചില്ല, ജനറൽ കൺവീനർ ഹരി ക്ലാപ്സ്, ക്യുഎഫ്എഫ്കെ ഭാരവാഹികളായ ജനു നന്തി ബസാർ, സാബു കീഴരിയൂർ എന്നിവർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]