ലാഹോര്‍: പാകിസ്ഥാന്-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്. 277 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്.
29 റണ്‍സോടെ റിയാന്‍ റിക്കിള്‍ടണും 16 റണ്‍സോടെ ടോണി ഡി സോര്‍സിയും ക്രീസില്‍. എട്ട് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ 226 റണ്‍സ് കൂടി വേണം.
മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രത്തിന്റെയും റണ്ണൊന്നുമെടുക്കാത്ത വിയാന്‍ മുള്‍ഡറുടെയും വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. പാകിസ്ഥാന് വേണ്ടി നോമാന്‍ അലിയാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.
നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 269 റണ്‍സില്‍ അവസാനിച്ചിരുന്നു. 104 റണ്‍സടിച്ച ടോണി ഡി സോര്‍സിയുടെ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ 250 കടത്തിയത്.
പാകിസ്ഥാനുവേണ്ടി നോമാന്‍ അലി ആറും സാജിദ് ഖാന് മൂന്നും വിക്കറ്റ് വീഴ്ത്തി. Why Markram WHY #PAKvSA pic.twitter.com/gLpYUOMpF8 — Eems (@NaeemahBenjamin) October 14, 2025 തകര്‍ന്നടിഞ്ഞ് പാകിസ്ഥാനും 109 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി രണ്ടാം ഇന്നിംഗ്സ് ബാറ്റിംനിഗിറങ്ങിയ പാകിസ്ഥാനെ ദക്ഷിണാഫ്രിക്കയും സ്പിന്‍ കെണിയില്‍ വീഴ്ത്തി.
41 റണ്‍സെടുത്ത അബ്ദുള്ള ഷഫീഖും 38 റണ്‍സെടുത്ത സൗദ് ഷക്കീലിനും 42 റണ്‍സുമായി ടോപ് സ്കോററായ ബാബര്‍ അസമിനും ഒഴികെ മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. 150-4 എന്ന ഭേദപ്പെട്ട
നിലയിലായിരുന്ന പാകിസ്ഥാന് 17 റണ്‍സെടുക്കുനനതിനിടെയാണ് അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമാക്കി ഓള് ഔട്ടായത്. ആദ്യ ഇന്നിംഗ്സിലേതുപോലെ രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് വീഴ്ത്തിയ സെനുരാന് മുത്തുസ്വാമിയാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്.
മറ്റൊരു സ്പിന്നറാ. സൈമണ്‍ ഹാര്‍മര്‍ നാലു വിക്കറ്റെടുത്തു.
46.1 ഓവറില്‍ പാകിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചെങ്കിലും സ്പിന്‍ പറുദീസയായ പിച്ചില്‍ രണ്ടാം ഇന്നിംഗ്സില്‍ 250ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുന്നത് ദക്ഷിണാഫ്രിക്കക്ക് കനത്ത വെല്ലുവിളായാവും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]