യുഎസ് സന്ദർശനത്തിനിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും പ്രസിഡന്റ് ട്രംപിന് മുൻപിൽ തുറന്നുവച്ച പെട്ടിയിൽ റെയർ എർത്ത് സാംപിളല്ലെന്ന് ചൈന. യുഎസുമായി പാക്കിസ്ഥാൻ റെയർ എർത്ത് (അപൂർവ ധാതുക്കൾ) കയറ്റുമതിക്കുള്ള കരാറിലെത്തിയെന്നും ഇതുപ്രകാരമുള്ള ആദ്യ ഓർഡർ യുഎസിലേക്ക് അയച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ട്രംപിനുള്ള സമ്മാനമെന്നോണം മുനീർ തുറന്നുകാട്ടിയ പെട്ടിയിൽ ചില കല്ലുകളാണ് ഉണ്ടായിരുന്നത്.
ഇത് റെയർ എർത്ത് സാംപിളുകളാണെന്നും മുനീർ പെട്ടിയുംതൂക്കി റെയർ എർത്ത് കച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണെന്നും പാക്കിസ്ഥാനിലെ പ്രതിപക്ഷ രാഷ്രീയ നേതാക്കൾതന്നെ വിമർശിച്ചിരുന്നു.
ചൈന റെയർ എർത്ത് കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവന്നത് പാക്കിസ്ഥാനെ ഉന്നംവച്ചാണെന്നും വാദങ്ങൾ ഉയർന്നിരുന്നു. നിലവിൽ ലോകത്തെ റെയർ എർത്തിന്റെ 70 ശതമാനവും ചൈനയുടെ കൈവശമാണ്.
ചൈനയിൽ നിന്നുള്ള റെയർ എർത്ത് കയറ്റുമതിക്ക് വിദേശ സ്ഥാപനങ്ങൾ ഇനിമുതൽ മുൻകൂർ ലൈസൻസ് നേടണമെന്നാണ് പുതിയചട്ടം. ചൈനയുടെ റെയർ എർത്ത് മറ്റുരാജ്യങ്ങൾ ദുരുപയോഗം ചെയ്യുന്നതും അനധികൃത ലാഭം നേടുന്നതും തടയുകയാണ് ലക്ഷ്യം.
അതേസമയം, നിയന്ത്രണം ഏർപ്പെടുത്തിയത് പാക്കിസ്ഥാനെ ലക്ഷ്യംവച്ചല്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പ്രതികരിച്ചു.
രാജ്യതാൽപര്യം മുൻനിർത്തിയും റെയർ എർത്തിന്റെ ദുരുപയോഗം തടയുന്നത് ലക്ഷ്യമിട്ടുമാണ് കയറ്റുമതി നിയന്ത്രണം. മറിച്ചുള്ള വാദങ്ങളെല്ലാം തെറ്റാണ്.
അസിം മുനീർ ട്രംപിന് സമ്മാനിച്ച പെട്ടിയിൽ റെയർ എർത്തല്ല, അത് പാക്കിസ്ഥാന്റെ ഉദ്യോഗസ്ഥരുടെ സമ്മാനമായ രത്ന അയിരുകളാണെന്നും ലിൻ ജിയാൻ ചൈനീസ് മാധ്യമങ്ങളോട് പറഞ്ഞു.
പാക്കിസ്ഥാനും ചൈനയും അടുത്ത സൗഹൃത്തുക്കളാണ്. അതങ്ങനെതന്നെ തുടരുമെന്നും ലിൻ പറഞ്ഞു.
അതേസമയം, ചൈന റെയർ എർത്ത് കയറ്റുമതിക്ക് നിയന്ത്രണംകൊണ്ടുവന്നത് യുഎസുമായുള്ള വ്യാപാരയുദ്ധം വീണ്ടും കലുഷിതമാകാൻ ഇടവച്ചിട്ടുണ്ട്.
ചൈനയുടെ റെയർ എർത്തിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാർ യുഎസും യൂറോപ്യൻ യൂണിയനും ഇന്ത്യയുമാണ്. വാഹന നിർമാണം, ഇലക്ട്രോണിക്സ്, പ്രതിരോധം, ഊർജം തുടങ്ങിയ തന്ത്രപ്രധാന മേഖലകൾക്ക് അനിവാര്യമായ അസംസ്കൃതഘടകമാണിത്.
ചൈനയുടെ നീക്കത്തോടുള്ള പ്രതികരണമെന്നോണം ചൈനീസ് ഉൽപന്നങ്ങൾക്ക് നവംബർ 1ന് പ്രാബല്യത്തിൽ വരുന്നവിധം 100% അധികത്തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്.
ഇതോടെ, യുഎസിലെത്തുന്ന ചൈനീസ് ഉൽപന്നങ്ങളുടെ മൊത്തം തീരുവ 30-50 ശതമാനത്തിൽ നിന്ന് 130-150 ശതമാനമായി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടത്താന നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും തുലാസിലായിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]