കണ്ണൂർ / ചിക്കാഗോ ∙ സിറോ മലബാർ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ചിക്കാഗോ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഭവന നിർമാണ പദ്ധതിക്ക് തുടക്കം കുറിച്ചു. തലശേരി രൂപതയിലെ പേരട്ട
ഇടവകയിലുള്ള കുടുംബത്തിന് വീട് നിർമിച്ചു നൽകാനാണ് തീരുമാനം. കേരളത്തിലെ സിറോ മലബാർ അത്മായ സംഘടനയായ എകെസിസിയുമായി ചേർന്നാണ് ഈ പദ്ധതി പൂർത്തീകരിക്കുന്നത്.
രൂപതയുടെ പ്രഥമ ബിഷപ്പ് ആയിരുന്ന ജേക്കബ് അങ്ങാടിയത്തിന്റെ ജൂബിലിയും ഇതോടൊപ്പം ആഘോഷിക്കുകയാണ്. രണ്ടുവർഷം മുമ്പ് ഇരിങ്ങാലക്കുട
രൂപതയിലെ പറപ്പൂക്കരയിൽ ഇരുപതോളം ഹൈസ്കൂൾ കുട്ടികൾക്ക് സ്കോളർഷിപ്പും നൽകുകയും മറ്റ് സഹായ പ്രവർത്തനങ്ങളും ചെയ്തിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]