പവന് ഒറ്റയടിക്ക് 2,400 രൂപ കുതിച്ച് രാവിലെ 94,360 രൂപയിലേയ്ക്ക് ഉയർന്ന സ്വർണവില മണിക്കൂറുകൾക്കുള്ളിൽ മലക്കം മറിഞ്ഞ് താഴേക്ക്. .
ഒറ്റദിവസം ഇത്രയും വില കൂടുന്നത് ആദ്യമായിരുന്നു. പവൻ 94,000 രൂപയെന്ന നാഴികക്കല്ലും തകർത്ത് 94,360 രൂപയിലെത്തിയ വില ഉച്ചയ്ക്ക് 12.20 ഓടെ 1,200 രൂപ കുറഞ്ഞ് 93,160 രൂപയായി.
രാവിലെ ഗ്രാമിന് 300 രൂപ കൂടി 11,795 രൂപയായ വില 150 രൂപ കുറഞ്ഞ് 11,645 രൂപയായിട്ടുണ്ട്.
രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും രാവിലെ ദൃശ്യമായത്. ഔൺസിന് 140 ലേറെ ഡോളർ മുന്നേറി.
രാവിലെ കേരളത്തിൽ സ്വർണ വില നിശ്ചയിക്കുമ്പോള്‍ 4,168 ഡോളറായിരുന്നു വില. ഇതിനെ അടിസ്ഥാനമാക്കി സംസ്ഥാനത്ത് ഇന്നത്തെ വില നിശ്ചയിച്ച ശേഷമാണ് 4,180 ഡോളർ വരെ ഉയർന്ന ശേഷം രാജ്യാന്തര വില ഇടിഞ്ഞ് 4,122 ഡോളറിലേക്കെത്തിയത്.
രാജ്യാന്തര തലത്തിൽ വില കത്തിക്കയറിയപ്പോൾ ലാഭമെടുപ്പ് തകൃതിയായതിനാലാണ് പെട്ടെന്ന് വിലയിടിഞ്ഞതെന്നാണ് കരുതപ്പെടുന്നത്.
രാജ്യാന്തരവില ഓരോ ഡോളർ ഉയരുമ്പോഴും കേരളത്തിൽ ഗ്രാമിന് ശരാശരി 2 രൂപ കൂടാമെന്നതാണ് കണക്ക്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

