ഒറ്റപ്പാലം∙ രോഗികളുടെ ബുദ്ധിമുട്ടിനു പരിഹാരമായി താലൂക്ക് ആശുപത്രിയിലെ എക്സ്റേ യൂണിറ്റ് ആധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടത്തിലേക്കു മാറ്റി. എക്സ്റേ എടുക്കേണ്ട
രോഗികളെ പുതിയ കെട്ടിടത്തിൽ നിന്നു പഴയ കെട്ടിടം വരെയെത്തിക്കാൻ നേരിട്ടിരുന്ന പ്രയാസമാണു പരിഹരിക്കപ്പെട്ടത്.
കെട്ടിടം മാറിയതിനൊപ്പം എക്സ്റേ യൂണിറ്റിന്റെ സേവനം 24 മണിക്കൂറാക്കി മാറ്റുകയും ചെയ്തു. കാലങ്ങളായുള്ള കംപ്യൂട്ടർവൽകൃത റേഡിയോളജി സംവിധാനത്തിൽ നിന്നു ഡിജിറ്റൽ റേഡിയോളജി സംവിധാനത്തിലേക്കും എക്സ്റേ യൂണിറ്റ് മാറി. എക്സ്റേ എടുക്കാനുള്ള രോഗികളുടെ പെടാപ്പാട് ദിവസങ്ങൾക്കു മുൻപു ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു.
ഒപിയും അത്യാഹിത വിഭാഗവും പ്രവർത്തിക്കുന്ന പുതിയ കെട്ടിടത്തിലേക്കാണ് ഇന്നലെ എക്സ്റേ യൂണിറ്റ് മാറ്റിയത്.
നേരത്തെ അത്യാഹിത വിഭാഗത്തിൽ പരുക്കുകളുമായി എത്തുന്നവരെ എക്സ്റേ എടുക്കാനായി ചക്രക്കസേരകളിൽ പഴയ കെട്ടിടത്തിനുള്ളിലെ മുറിയിലേക്കു കൊണ്ടുപോകേണ്ട സാഹചര്യമാണു മാറിയത്.
കഴിഞ്ഞ മേയിൽ പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങിയെങ്കിലും എക്സ്റേ സംവിധാനം പഴയ കെട്ടിടത്തിൽ തുടരുകയായിരുന്നു.
നേരത്തെ വൈകിട്ട് 6വരെ മാത്രമായിരുന്നു എക്സ്റേ സൗകര്യം. പിന്നീട് എത്തുന്നവർക്ക് സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട
സാഹചര്യമായിരുന്നു. അതേസമയം, 4 ജീവനക്കാരെ കൂടി അധികം നിയമിച്ചാണു സേവനം 24 മണിക്കൂറാക്കി വിപുലീകരിച്ചത്. എക്സ്റേ യൂണിറ്റ് ഡിജിറ്റൽ റേഡിയോളജി സംവിധാനത്തിലേക്കു മാറിയതോടെ ഫലം കൂടുതൽ വ്യക്തതയുള്ളതാകുമെന്നതാണു പ്രയോജനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]