പാണത്തൂർ∙ ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, വന്യമൃഗശല്യവും ഭൂപ്രശ്നങ്ങളും പരിഹരിക്കുക, കാർഷിക ഉൽപന്നങ്ങളുടെ വില തകർച്ചയ്ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കത്തോലിക്കാ കോൺഗ്രസ് (എകെസിസി) നടത്തുന്ന അവകാശസംരക്ഷണ യാത്രയ്ക്ക് കാസർകോട് പാണത്തൂരിൽ പ്രൗഢോജ്വല തുടക്കം. സെന്റ് മേരീസ് പള്ളിയിൽനിന്നുതുടങ്ങിയ യാത്ര ടൗണിലെത്തിയപ്പോൾ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയും ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലും ചേർന്നു ജാഥാ ക്യാപ്റ്റൻ, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ.
രാജീവ് കൊച്ചുപറമ്പിലിനു പതാക കൈമാറി.
പൊതുസമ്മേളനം മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങൾക്കായി ജയിലിൽ പോകാൻ തയാറുള്ള നേതാക്കൾ സഭയ്ക്കുണ്ടെന്നും മറ്റൊരു സമുദായത്തിനും ഭീഷണിയാകുന്ന ആവശ്യങ്ങൾ എകെസിസി ഉന്നയിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തരേന്ത്യയിൽ പുരോഹിതർക്കു തിരുവസ്ത്രം ധരിച്ചു പുറത്തിറങ്ങാൻപോലും കഴിയുന്നില്ല. കുരിശുമാലയിട്ടു പുറത്തിറങ്ങിയാൽ തിരിച്ചുവരുമെന്ന് ഉറപ്പില്ല.
കേരളത്തിന്റെ അയൽസംസ്ഥാനമായ കർണാടകയിൽപോലും മതം പറയാനും പ്രചരിപ്പിക്കാനും കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രഫ. രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, കോട്ടയം അതിരൂപത വികാരി ജനറൽ മോൺ തോമസ് ആനിമൂട്ടിൽ, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഡോ. ഫിലിപ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ.
ജോസുകുട്ടി ഒഴുകയിൽ, തലശ്ശേരി അതിരൂപതാ പ്രസിഡന്റ് ഫിലിപ് വെളിയത്ത്, മുൻ ഗ്ലോബൽ പ്രസിഡന്റ് ബിജു പറയനിലം, വൈസ് പ്രസിഡന്റുമാരായ പ്രഫ. കെ.എം.ഫ്രാൻസിസ്, ട്രീസ ലിസ് സെബാസ്റ്റ്യൻ,
ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, കാഞ്ഞങ്ങാട് ഫൊറോന വികാരി ഫാ.
ജോർജ് കളപ്പുര, കാസർകോട് ഫൊറോന വികാരി ഫാ. ജോർജ് വള്ളിമല, പനത്തടി ഫൊറോന വികാരി ഫാ.
ജോസഫ് പൂവത്തോലിൽ, കത്തോലിക്കാ കോൺഗ്രസ് അതിരൂപതാ ജനറൽ സെക്രട്ടറി ജിമ്മി അയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ഗ്ലോബൽ സെക്രട്ടറി പീയൂസ് പാറേടം, ഫാ. നോബിൾ പന്തലാടിക്കൽ, പനത്തടി ഫൊറോന പ്രസിഡന്റ് ജോണി തോലമ്പുഴ, അതിരൂപത സെക്രട്ടറി രാജീവ് തോമസ് കണിയാന്തറ, പാണത്തൂർ യൂണിറ്റ് പ്രസിഡന്റ് സ്റ്റീഫൻ മലമ്പെപ്പതിക്കൽ, ഷീജ സെബാസ്റ്റ്യൻ, റോസ് ജയിംസ്, ഷിനോ പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ആയിരങ്ങൾ അണിനിരന്ന് പ്രതിഷേധറാലി
രാജപുരം∙ നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കത്തോലിക്കാ കോൺഗ്രസ് നടത്തുന്ന അവകാശ സംരക്ഷണ യാത്രയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകിട്ട് 3.30ന് പാണത്തൂർ സെന്റ് മേരീസ് പള്ളി അങ്കണത്തിൽ നിന്നു പാണത്തൂർ ടൗണിലെ ഉദ്ഘാടന സമ്മേളന നഗരിയിലേക്ക് ആയിരക്കണക്കിനാളുകളെ അണിനിരത്തി സംഘടിപ്പിച്ച റാലി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ശക്തി വിളിച്ചോതി.
കാട്ടാനകൾ ജീവനെടുത്ത കർഷകന്റെ ചലനമറ്റ ശരീരവും, കാട്ടാന തകർത്ത വീടും പുനഃസൃഷ്ടിച്ച നിശ്ചല ദൃശ്യം കണ്ണ് നനയിക്കുന്നതായി.
റാലിക്കിടെ താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ജാഥാ ക്യാപ്റ്റൻ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ.രാജീവ് കൊച്ചപറമ്പിലിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. റാലിയിൽ പങ്കെടുക്കാൻ ഉച്ചയോടെ തന്നെ കാസർകോട് മേഖലയിലെ വിവിധ ഫൊറോനകളിൽ നിന്നായി പ്രതിനിധികൾ എത്തിത്തുടങ്ങിയിരുന്നു. മഞ്ഞയും വെള്ളയും നിറങ്ങളുള്ള തൊപ്പി ധരിച്ചായിരുന്നു റാലിയിൽ അണിചേർന്നത്.
സമ്മേളന നഗരിയിൽ ജാഥാ ക്യാപ്റ്റൻ പതാക ഉയർത്തി. തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി യാത്ര ഉദ്ഘാടനം ചെയ്തു.
ജാഥാ ക്യാപ്റ്റൻ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ.രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
കർഷകരുടെ ആവശ്യങ്ങളിൽ അനുകൂലമായ നിലപാട് ഏതു രാഷ്ട്രീയ പാർട്ടി സ്വീകരിക്കുന്നുവോ അവരോട് അനുകൂല നിലപാടായിരിക്കും കത്തോലിക്കാ ാകോൺഗ്രസ് സ്വീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തി.
സർക്കാരിനെതിരെ പ്രതിഷേധിക്കുന്നതിന് കത്തോലിക്കാ കോൺഗ്രസിന് ആരെയും ഭയക്കേണ്ടതില്ലെന്നും സമുദായം നേരിടുന്ന പ്രതിസന്ധികൾക്ക് ഉത്തരം കിട്ടിയേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി ക്രൈസ്തവർ ഒന്നിക്കണമെന്ന് സന്ദേശം നൽകിക്കൊണ്ട് കോട്ടയം അതിരൂപത വികാരി ജനറൽ മോൺ.
തോമസ് ആനിമൂട്ടിൽ പറഞ്ഞു. ചടങ്ങിൽ ജാഥാംഗങ്ങളെ ഷാളണിയിച്ച് സ്വീകരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]