കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത.
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട്.
വൈദ്യുതിമുടക്കം
ഈരാറ്റുപേട്ട ∙ തലപ്പലം, ഓലായം, ഇടകളമറ്റം, മാതാക്കൽ, പേഴുംകാട്, ഇളപ്പുങ്കൽ, തോട്ടുമുക്ക്, കോസ് വേ, വഞ്ചാങ്കൽ, താഴത്തുനടയ്ക്കൽ, ഈലക്കയം, കൊട്ടുകാപ്പള്ളി, കുഴിവേലി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.15 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ∙ അൽഫോൻസ കോളജ്, കയ്യാലയ്ക്കകം, കടപ്പാട്ടൂർ, കൊട്ടാരമറ്റം ബസ് സ്റ്റാൻഡ്, ആർവി ജംക്ഷൻ, തെക്കും പാണ്ടി, നെല്ലിയാനി, ആശാനിലയം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.45 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.
സീറ്റ് ഒഴിവ്
കോട്ടയം ∙ പെരുവ ഗവ. ഐടിഐയിൽ ഡി.സിവിൽ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.
ഒറിജിനൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ടിസി, മൂന്നു പാസ്പോർട്ട് സൈസ് ഫോട്ടോ, ഫീസ് എന്നിവയുമായി എത്തണം. എസ്എസ്എൽസി ആണ് യോഗ്യത.
അവസാന തീയതി 17. ഫോൺ: 8592055889.
യോഗം നാളെ
കടുത്തുരുത്തി ∙ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ വനിതാ ഗ്രൂപ്പുകൾക്ക് (പൊതുവിഭാഗം ) സ്വയം തൊഴിൽ സംരംഭം ആരംഭിക്കുവാൻ സബ്സിഡി നൽകുന്ന പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളുടെ യോഗം നാളെ 10.30 ന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരുന്നു.
ഈ പദ്ധതിയിൽ അപേക്ഷിക്കാൻ ഗ്രാമസഭാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. യോഗത്തിൽ പങ്കെടുക്കാത്തവരെ ഈ പദ്ധതിയിലേക്ക് പരിഗണിക്കുന്നതല്ലന്ന് അധികൃതർ അറിയിച്ചു.
എംജിയിൽ ടെക്നിക്കൽ അസിസ്റ്റന്റ്
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
എൽസി/എഐ, ഒബിസി വിഭാഗങ്ങളിലായി രണ്ടൊഴിവുകളാണുള്ളത്. യോഗ്യത: കെമിസ്ട്രി/ പോളിമർ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം.
പ്രായം: 36. www.mgu.ac.in (പി.ആർ.ഒ/39/2093/2025)
ലീഡ് ഡവലപ്പർ
കോട്ടയം ∙ എംജി സർവകലാശാലയിൽ കരാറടിസ്ഥാനത്തിൽ ലീഡ് ഡവലപ്പർ ഫുൾ സ്റ്റാക്ക് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
www.mgu.ac.in, 0481–2733541. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]