ഹരിപ്പാട് ∙ പള്ളിപ്പാട് വടക്കേക്കര കിഴക്ക് പനമുട്ടുകാട് പാടശേഖരത്തിൽ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ കൂട്ടുകാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു മരിച്ച കർഷക ത്തൊഴിലാളി പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുത്തൻപുരയിൽ സരളയുടെ (64) മൃതദേഹവുമായി നാട്ടുകാർ പള്ളിപ്പാട് കെഎസ്ഇബി ഓഫിസ് ഉപരോധിച്ചു. കെഎസ്ഇബിയുടെ അനാസ്ഥ മൂലമാണ് സരള മരിച്ചത് എന്ന് ആരോപിച്ചായിരുന്നു ഉപരോധം. ഞായറാഴ്ചയായിരുന്നു അപകടം.സരള അയൽവാസിയും കൂട്ടുകാരിയുമായ നേര്യംപറമ്പിൽ ശ്രീലതയോടൊപ്പം പാടത്തെ പണിക്കിടെ വിശ്രമിക്കാൻ കരയിലേക്ക് കയറുമ്പോൾ വീഴാതിരിക്കാൻ അടുത്തു കണ്ട
വൈദ്യുതത്തൂണിലെ സ്റ്റേ കമ്പിയിൽ പിടിക്കുകയായിരുന്നു.
ആദ്യം ശ്രീലതയാണ് ഷോക്കേറ്റ് തെറിച്ചു വീണത്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച സരളയും ഷോക്കേറ്റ് തെറിച്ചു വീണു. സമീപമുള്ള മോട്ടർ തറയിലെ തൊഴിലാളിയാണ് ഫ്യൂസ് ഉൗരി ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സരള മരിച്ചിരുന്നു. സരളയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം പള്ളിപ്പാട് കെഎസ്ഇബി ഓഫിസിനു മുന്നിൽ വച്ച് നാട്ടുകാർ പ്രതിഷേധിച്ചു. പത്ത് മിനിറ്റോളം ഉപരോധം നടത്തിയ ശേഷം മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു.
കെഎസ്ഇബിക്ക് എതിരെ തുടർ സമരങ്ങൾ നടത്തുമെന്നു നാട്ടുകാർ പറഞ്ഞു.
സ്റ്റേ കമ്പി ആരോ അഴിച്ചു വിട്ടതു മൂലമാണ് അപകടം ഉണ്ടായതെന്ന കെഎസ്ഇബിയുടെ വാദം കള്ളമാണെന്നു നാട്ടുകാർ പറഞ്ഞു. സരളയുടെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും പരാതികൾ ലഭിച്ചിട്ടും പരിശോധിച്ച് നടപടി സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പിന്നീട് വീട്ടിലെത്തിച്ച സരളയുടെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. അസ്വാഭാവിക മരണത്തിന് ഹരിപ്പാട് പൊലീസ് കേസ് എടുത്തു.
ഷോക്കേറ്റ ശ്രീലത ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]