കൊട്ടാരക്കര ∙ പൂത്തൂരിൽ രക്ഷാദൗത്യത്തിന് പോയ സോണി.എസ്.കുമാർ ചിരിച്ച മുഖത്തോടെ ഇത്തവണ മടങ്ങിയെത്തിയില്ല. കണ്ണീർമഴയിൽ കുതിർന്ന് വിലാപയാത്രയായിട്ടായിരുന്നു ആംബുലൻസിലെ മടങ്ങി വരവ്.
അസൗകര്യങ്ങളുടെ നടുവിൽ കഴിയുന്ന കൊട്ടാരക്കര അഗ്നിരക്ഷാനിലയത്തിന്റെ ഒരു മുറി അലങ്കരിച്ച് സഹപ്രവർത്തകനായി ഒരുക്കിയിരുന്നു. മാലയിട്ട
ഓർമച്ചിത്രത്തിന് മുന്നിൽ ഒരു പിടി പൂക്കൾ വിതറിയ പീഠത്തിലേക്ക് സോണിയുടെ ഭൗതിക ശരീരം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിച്ചു.
പ്രിയ സുഹൃത്തിനെ യാത്രയാക്കാൻ വിവിധ യൂണിറ്റുകളിൽ നിന്നു സഹപ്രവർത്തകർ എത്തിയിരുന്നു. ആദരാഞ്ജലി അർപ്പിക്കാൻ കലക്ടർ എൻ.
ദേവിദാസിന്റെ നേതൃത്വത്തിലുള്ള ദുരന്ത നിവാരണ സേന ഭാരവാഹികളും ജനപ്രതിനിധികളും സഹപ്രവർത്തകരും നാട്ടുകാരും എത്തി. ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷം ആംബുലൻസിന് മുന്നിൽ വാട്ടർ സല്യൂട്ട് നൽകി സഹപ്രവർത്തകനെ യാത്രയാക്കി.
74 അടി ആഴം, 7 അടി വെള്ളം
പുത്തൂർ ∙ 74 അടി ആഴമുണ്ട് അർച്ചന ചാടിയ കിണറിന്.
7 അടിയോളം മാത്രമായിരുന്നു വെള്ളം. ഇത്രയേറെ ആഴത്തിലേക്കു തൊടികളിൽ തട്ടി വീണിട്ടും അർച്ചനയ്ക്കു ജീവൻ നഷ്ടമായില്ല.
പക്ഷേ വിധി വില്ലനായതോടെ ആൾമറയും തൂണും ഇടിഞ്ഞുവീണു മരണം മറ്റൊരു രൂപത്തിലെത്തി. രക്ഷിക്കാൻ കിണറ്റിലേക്കിറങ്ങിയ ഫയർ ഓഫിസർ സോണി എസ്.
കുമാറുമായി അർച്ചന സംസാരിക്കുന്നതു പുറത്തു നിന്നവർ കേട്ടിരുന്നു. അർച്ചനയെ വലയിലേക്കു മാറ്റി മുകളിലേക്ക് ഉയർത്തിത്തുടങ്ങിയപ്പോഴാണ് ആൾമറ ഇടിഞ്ഞു വീണത്.
പിന്നാലെ ശിവകൃഷ്ണയും കിണറ്റിൽ വീണു.
സേഫ്റ്റി കൊളുത്തും കയറും ബന്ധിച്ചിരുന്നതിനാൽ സോണി എസ്.കുമാറിനെ ഉടൻ പുറത്തെടുക്കാൻ സാധിച്ചു. പക്ഷേ അർച്ചനയുടെയും ശിവകൃഷ്ണയുടെയും രക്ഷാപ്രവർത്തനം ദുഷ്കരമായി.
കിണറിന്റെ പാലവും തൂണുകളും തകർന്നതോടെ കപ്പി കെട്ടിയുറപ്പിക്കാൻ മാർഗമില്ലാതായി. കൊല്ലത്തു നിന്നു മുക്കാലി സംവിധാനം എത്തിച്ചാണു കിണറ്റിലേക്കു കയറും വലയും ഇറക്കിയത്.
അതിനിടയിൽ ആദ്യമിറക്കിയ കയറുകളും വലയും കുരുങ്ങിയത് അഴിച്ചെടുക്കാനും ബുദ്ധിമുട്ടായി. ഇരുവരുടെയും പുറത്തേക്കു വീണു ചിതറിയ കട്ടകളും സിമന്റ് പാളികളും നീക്കം ചെയ്യാനും പണിപ്പെടേണ്ടി വന്നു.
നാട്ടുകാരുടെ സഹായത്തോടെ 2 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് 3 മണിയോടെ ശിവകൃഷ്ണയെയും വീണ്ടും അര മണിക്കൂർ കഴിഞ്ഞ് അർച്ചനയെയും പുറത്തെടുക്കാൻ സാധിച്ചത്.
റിപ്പോർട്ട് തേടി
കൊട്ടാരക്കര∙ഫയർ സ്റ്റേഷൻ ഓഫിസർ സോണി.എസ്.നായരുടെ മരണത്തിൽ റിപ്പോർട്ട് തേടി അധികൃതർ.
മരണകാരണം അടങ്ങിയ റിപ്പോർട്ട് ഉടൻ നൽകാനാണ് നിർദേശം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]