മുക്കം ∙ ദിനംപ്രതി ദീർഘദൂര കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ ഇരുനൂറിലേറെ ബസുകൾ കയറിയിറങ്ങുന്ന ബസ് സ്റ്റാൻഡുകൾ രണ്ടെണ്ണം. ഗതാഗതക്കുരുക്കിൽ വലയുന്ന അങ്ങാടിയും പരിസരവും.
ബസ് സ്റ്റാൻഡ് പരിസരങ്ങളിലുള്ള റോഡുകളിലൂടെ പോകുന്ന സ്വകാര്യ വാഹനങ്ങൾ. താളം തെറ്റിയുള്ള പാർക്കിങ്.ഇതൊക്കെ ആണെങ്കിലും ബസ് സ്റ്റാൻഡുകളിൽ ഒരു ‘പൊലീസ് എയ്ഡ് പോസ്റ്റ് പോലുമില്ലാത്ത അവസ്ഥയിൽ വാഹനങ്ങളും യാത്രക്കാരും വട്ടം കറങ്ങുന്നു.
ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന പഴയ ബസ് സ്റ്റാൻഡിൽ ഒരു പൊലീസ് എയ്ഡ് പോസ്റ്റ് നേരത്തെ നഗരസഭ കാര്യാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഉണ്ടായിരുന്നു.
പക്ഷേ ഇപ്പോഴില്ല. ഇത് ഒഴിവാക്കി നഗരസഭയുടെ ഫ്രണ്ട് ഓഫിസ് ആയി താഴെ നിലയിലുള്ള റൂം.
പൊലീസുകാരുടെ വരവും പേരിനു മാത്രമായി മാറി.പുതിയ ബസ് സ്റ്റാൻഡിൽ പ്രവൃത്തി നടക്കുന്നതു മൂലം പഴയ സ്റ്റാൻഡിലാണ് എല്ലാ ഭാഗത്തേക്കുമുള്ള ബസുകൾ പ്രവേശിക്കുന്നത്. ഇതോടെ ഇവിടെ പിന്നെയും തിരക്കു കൂടി.
അങ്ങാടിയുടെ വിവിധ ഭാഗങ്ങളിലും നവീകരണ പ്രവൃത്തി തുടങ്ങിയതോടെ ഓർഫനേജ് റോഡ്, മാർക്കറ്റ് റോഡ്, എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
പക്ഷേ, ഗതാഗതം നിയന്ത്രിക്കാൻ സംവിധാനമില്ല. ഇതു പ്രശ്നം കൂടുതൽ വഷളാക്കുന്നു. വൈകുന്നേരങ്ങളിൽ വിദ്യാലയങ്ങൾ വിടുന്ന സമയങ്ങളിൽ കുരുക്കു രൂക്ഷമാണ്.
പൊലീസ് എയ്ഡ് പോസ്റ്റ് വീണ്ടും സ്ഥാപിച്ച് സ്ഥിരമായി ഡ്യൂട്ടിക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് ആവശ്യം. ഇതിനു നഗരസഭ അധികൃതർ മുൻകൈ എടുക്കണം. മുക്കം കോഴിക്കോട് റോഡിൽ അഗസ്ത്യൻമൂഴിയിലും ഗതാഗതക്കുരുക്ക് സ്ഥിരമാണ്.
പലപ്പോഴും സന്നദ്ധ പ്രവർത്തകരാണ് ഇവിടെ ട്രാഫിക് കൈകാര്യം ചെയ്യുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]