മണ്ണാർക്കാട്∙ ദാമ്പത്യജീവിതം അഞ്ചര പതിറ്റാണ്ടു പിന്നിടുമ്പോൾ ബഷീർ മാഷും ഹസനത്ത് ടീച്ചറും വീണ്ടും വിവാഹിതരായി. സാധാരണ വിവാഹം പോലെ കല്ല്യാണക്കുറി അടിച്ച് ആളുകളെ വിളിച്ചായിരുന്നു കല്യാണം.ഇന്നലെ രാവിലെ മണ്ണാർക്കാട് സബ് റജിസ്ട്രാർ ഓഫിസിൽ നടന്ന ലളിതമായ ചടങ്ങിൽ ഇരുവരും പരസ്പരം മാല ചാർത്തി.
കൗതുകമാർന്ന വിവാഹത്തിന് സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും സാക്ഷികളായി.
ആലപ്പുഴ ജില്ലാ റിട്ട. വിദ്യാഭ്യാസ ഓഫിസറായ പയ്യനെടം അഭയത്തിൽ സുജീവനം ബഷീറും കെടിഎം ഹൈസ്കൂൾ റിട്ട.
അധ്യാപികയായ ഹസനത്തും ദാമ്പത്യജീവിതം തുടങ്ങിയിട്ട് 55 വർഷം പിന്നിട്ടു. ഇരുവരുടെയും മാതാപിതാക്കൾ നടത്തിയ വിവാഹത്തിനു പള്ളിയിലോ സർക്കാർ ഓഫിസുകളിലോ രേഖകളില്ല.
മുസ്ലിം വ്യക്തി നിയമപ്രകാരം മരണാനന്തരം സ്വത്തിന്റെ അവകാശം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായല്ല വീതം വയ്ക്കുന്നത്.
പെൺകുട്ടികൾക്ക് തുല്യ അവകാശം ഉറപ്പുവരുത്താൻ സ്പെഷൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹം റജിസ്റ്റർ ചെയ്യുകയാണ് പോംവഴിയെന്നാണ് ബഷീർ പറയുന്നത്. വീട്ടിൽ വിവാഹസദ്യയും ഒരുക്കിയിരുന്നു. പൊതുപ്രവർത്തകൻ രവി എടേരം, മുഹമ്മദലി മെട്രോ, റാഫി മൈലംകോട്ടിൽ എന്നിവർ വിവാഹത്തിനുള്ള സൗകര്യങ്ങളൊരുക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]