ആലങ്ങാട് ∙ കരുമാലൂർ കടൂപ്പാടത്തു പുഴ കയ്യേറി നികത്താൻ ശ്രമം. നികത്താനുപയോഗിച്ച മണ്ണുമാന്തി യന്ത്രം ഉൾപ്പെടെ ആലുവ ഈസ്റ്റ് പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ കുറച്ചു നാളുകളായി പെരിയാറിന്റെ തീരത്തു പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു ഖര മാലിന്യങ്ങളും വൻതോതിൽ തള്ളുന്നതായി നാട്ടുകാരുടെ പരാതി ഉയർന്നിരുന്നു.
ഇതേ തുടർന്നു പൊലീസ് പരിശോധിക്കാൻ എത്തിയപ്പോഴാണു പുഴ നികത്തുന്നതു കണ്ടെത്തിയത്. അനധികൃതമായാണു ചിലരുടെ ഒത്താശയോടെ ഭൂമാഫിയ പുഴ നികത്തുന്നതെന്നാണു പരാതി ഉയർന്നിരിക്കുന്നത്.
ഇതോടെ നികത്താനുപയോഗിച്ച വാഹനം പിടിച്ചെടുത്തു.
കരുമാലൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗവും സംഭവ സ്ഥലത്തു പരിശോധന നടത്തി. ജലജീവൻ മിഷൻ പദ്ധതിക്കായി റോഡ് കുത്തിപ്പൊളിച്ച മാലിന്യങ്ങളും മണ്ണും വൻതോതിൽ പുഴ നികത്താൻ ഉപയോഗിച്ചതായും ആക്ഷേപമുണ്ട്.
പുഴ നികത്തലിനും മാലിന്യ തള്ളലിനുമെതിരെ ജില്ലാ കലക്ടർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കു പ്രദേശവാസിയായ കടൂപ്പാടം സ്വദേശി എം.കെ.ഫൈസൽ പരാതി നൽകിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]