ഏലൂർ ∙ പാതാളം ജംക്ഷനിൽ ഉണ്ടായ കുഴികൾ അടയ്ക്കുന്നതിനു കോൺക്രീറ്റ് കട്ടകൾ ഉപയോഗിക്കുമെന്ന് 4 മാസം മുൻപ് അറിയിച്ചതാണ്. ആ വാഗ്ദാനം ഇതുവരെ നടപ്പായില്ല.
പകരം കുഴികളിൽ മെറ്റലും കോൺക്രീറ്റ് മിശ്രിതവും കൂട്ടിക്കലർത്തി മൂടി. വാഹനങ്ങൾ കയറിയിറങ്ങി ദിവസങ്ങൾ കഴിഞ്ഞതോടെ മെറ്റലും സിമന്റ് പൊടിയും േവറെ വേറയായി. കല്ലുകൾ റോഡിലാകെ വ്യാപിച്ചു.
ഇരുചക്ര വാഹന യാത്രക്കാർക്ക് ഭീഷണിയായി. വാഹനങ്ങൾ കടന്നുപോകുമ്പോൾ സിമന്റ് പൊടി പറക്കുന്നതും വിനയായി.
സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരും ഇതുമൂലം ബുദ്ധിമുട്ടുന്നു.
പാതാളം ജംക്ഷനിലെ കുഴികൾ നികത്തണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ജൂൺ ആദ്യവാരം കൗൺസിലർ കെ.എ.മാഹിന്റെ നേതൃത്വത്തിൽ കുഴികൾ അടച്ചിരുന്നു. വീണ്ടും കുഴിയായപ്പോൾ കോൺഗ്രസ് പ്രവർത്തകർ സമരം നടത്തിയിരുന്നു.
തുടർന്നാണു ജംക്ഷനിൽ കോൺക്രീറ്റ് കട്ടകൾ നിരത്തി കുഴിയടയ്ക്കാൻ നിർദേശം നൽകിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]