റെയിൽവേ ഗേറ്റ് അടച്ചിടും
: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ താഴെചൊവ്വ-ആയിക്കര റോഡിലെ സ്പിന്നിങ് മിൽ ലെവൽ ക്രോസ് ഇന്നു രാവിലെ 8 മുതൽ 16നു രാത്രി 11 വരെ അടച്ചിടും.
ഡിഎംഒ ഓഫിസ് സിവിൽ സ്റ്റേഷനിൽ
നിർമാണ പ്രവൃത്തി പൂർത്തിയായതിനാൽ ജില്ലാ മെഡിക്കൽ ഓഫിസ്(ആരോഗ്യം) പ്രവർത്തനം സിവിൽ സ്റ്റേഷൻ പരിധിയിലെ കെട്ടിടത്തിലേക്കു മാറ്റി.
ഇൻസ്ട്രക്ടർ നിയമനം
മാടായി ഗവ.ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം നാളെ രാവിലെ 10.30നു മാടായിപ്പാറ ഐടിഐ ഓഫിസിൽ.
9447685775.
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ ഗവ.ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ നടക്കും. 98952 65951.
പരീക്ഷാ പരിശീലനം
യുജിസി ഡിസംബറിൽ നടത്തുന്ന നെറ്റ് പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
04972703130.
അധ്യാപക നിയമനം
കല്യാശ്ശേരി കെപിആർ ഗോപാലൻ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്സി വിഭാഗത്തിൽ പ്രിന്റിങ് ടെക്നോളജി തസ്തികയിലേക്ക് നിയമനം. നാളെ രാവിലെ 10ന് അഭിമുഖം. 95448 43844.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]