കുമരകം ∙ 3 വർഷത്തെ യാത്രാദുരിതത്തിനു താൽക്കാലിക പരിഹാരമായി കോട്ടയം–കുമരകം– ചേർത്തല റൂട്ടിലെ കോണത്താറ്റ് പാലം തുറന്നു. സമീപന പാതയുടെ പണി പൂർണമാകാത്തതിനാൽ ഭാഗികമായാണു പാലം തുറന്നത്.
കോട്ടയം–കുമരകം, കുമരകം–ചേർത്തല എന്നിങ്ങനെ രണ്ടായി മുറിഞ്ഞു നടത്തി വന്നിരുന്ന സ്വകാര്യ ബസ് സർവീസ് കോട്ടയം– ചേർത്തല സർവീസായി ഇന്നലെ മുതൽ പുനരാരംഭിച്ചു. പാലം വഴിയുള്ള സർവീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഇന്നു ചർച്ച നടത്തി തീരുമാനം എടുക്കുമെന്നു കെഎസ്ആർടിസി അറിയിച്ചു.
പാലത്തലൂടെയുള്ള ഗതാഗതം മന്ത്രി വി.എൻ.വാസവൻ എത്തി തുറന്നുനൽകി.
ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു എന്നിവരും പാലത്തിലൂടെ സഞ്ചരിച്ചു മറുകരയിൽ എത്തി.
കുമരകത്ത് നിന്ന് വിനോദ സഞ്ചാരികളുമായി വന്ന ടാക്സി കാറാണ് ഇന്നലെ ആദ്യമായി പാലത്തിൽ കയറി മറുകരയിൽ എത്തിയത്. തുടർന്നു ബസും മറ്റ് വാഹനങ്ങളും കടന്നു പോയി.
പാലം ഗതാഗതത്തിനു തുറന്നു കൊടുത്ത സന്തോഷത്തിനു നാട്ടുകാർക്കു ലഡു വിതരണം ചെയ്തു. പാലത്തിന്റെ ഉദ്ഘാടനത്തിനു മതി ലഡു എന്ന് മന്ത്രി വി.എൻ.
വാസവൻ പറഞ്ഞു.
പാലത്തിലൂടെയുള്ള യാത്ര
കോട്ടയത്തു നിന്നു വരുന്ന ബസ് ഉൾപ്പെടെ ഉള്ള വാഹനങ്ങൾ പാലത്തിനു സമീപത്തു ഗുരുമന്ദിരം റോഡിലൂടെ വൈക്കം, ചേർത്തല, കൊഞ്ചുമട, അട്ടിപ്പീടിക ഭാഗത്തേക്കു പോകും. ചേർത്തല– കുമരകം ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ കോണത്താറ്റ് പാലത്തിലൂടെ തന്നെ കടന്നു പോകും.
ഇനി പൂർത്തിയാകാനുള്ളത്
1.
പാലത്തിന്റെ സമീപന പാതയുടെ ഒരു ഭാഗത്ത് (ആറ്റാമംഗലം, ഗുരുമന്ദിരം ഭാഗം) മണ്ണ് നിറയ്ക്കണം. 2.
പാലത്തിലെയും സമീപന പാതയിലെയും ടാറിങ് പൂർത്തിയാക്കണം. 3.
സമീപന പാതയിൽ ഇരു ഭാഗത്തും സംരക്ഷണ ഭിത്തിയുടെ നിർമാണം പൂർണമാക്കണം. കാലാവസ്ഥ അനുകൂലമായാൽ നവംബർ 30ന് അകം എല്ലാ ജോലികളും പൂർത്തിയാക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.
ബസ് സർവീസ്
കോട്ടയത്ത് നിന്ന് വൈക്കം, ചേർത്തല ബസുകൾ പാലത്തിലൂടെ വന്നു ബസ്ബേയിൽ കയറി യാത്രക്കാരെ കയറ്റി പോകും.
അട്ടിപ്പീടിക, കൊഞ്ചുമട റൂട്ടിലെ ബസുകൾ അട്ടിപ്പീടിക റോഡിലൂടെ മാർക്കറ്റ് ജംക്ഷനിൽ നിർത്തി യാത്രക്കാരെ ഇറക്കി പോകും.
തിരികെ വരുമ്പോൾ ബസ്ബേയിൽ കയറി യാത്രക്കാരുമായി കോട്ടയത്തിനു പോകും. 38 സ്വകാര്യ ബസുകളാണ് കുമരകം റൂട്ടിൽ സർവീസ് നടത്തുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]