കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷന്റെ ഔവർ, പാട്ടുകളം, ഷഡാനന്ദൻ, വലിയ വീട്, ഐസ് ലോഫ്റ്റ്, ന്യൂ ഭാരത്, ബോണി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ ∙ ടൗൺ സെക്ഷനിൽ ഏണി പാലം ഭാഗത്ത് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
മാരാരിക്കുളം ∙ കലവൂർ സൗത്ത്, മാവേലി, കലവൂർ ഈസ്റ്റ്, ചെറിയ കലവൂർ, പാർവതി ഐസ്, റജിസ്ട്രാർ ഓഫിസ്, മിനി, ഐടിസി വെസ്റ്റ്, ഐടിസി ഈസ്റ്റ്, ഗീതാ മണിമണ്ഡപം, അസാപ്, ഗ്രേസ്, നെൻകോ, ദേവി വയേഴ്സ്, ദേവി മെറ്റൽസ്, വോൾഗ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ സഹോദര, മുരളി മുക്ക്, ഏഴരപ്പീടിക, മൂടാമ്പാടി, കൃഷ്ണപിള്ള, ബിഎസ്എൻഎൽ കരുമാടി, പനച്ചുവട്, നിയാസ് എന്നീ ട്രാസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര ∙ ഗോപിമുക്ക് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ആശാവർക്കർ ഒഴിവ്
മുട്ടാർ ∙ പഞ്ചായത്തിലെ 11, 14 വാർഡുകളിലെ ആശാ വർക്കർമാരുടെ ഒഴിവിലേക്കു നേരിട്ടുള്ള നിയമനത്തിനായി 16നു 11നു മുട്ടാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഭിമുഖം നടത്തും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]