തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയ്ക്കെതിരായ കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കം. ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ജാഥ.
പാലക്കാട്,കാസര്‍കോഡ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ജാഥ തുടങ്ങും. നാളെ മൂവാറ്റുപുഴയില്‍ നിന്നും ജാഥ ആരംഭിക്കും.
വെള്ളിയാഴ്ച നാലു ജാഥകളും ചെങ്ങന്നൂരില്‍ സംഗമിച്ച ശേഷം 18ന് പന്തളത്ത് സമാപിക്കും. പാലക്കാട് നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും കാസര്‍കോട് നിന്ന് കെ.മുരളീധരനും തിരുവനന്തപുരത്ത് നിന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയും ജാഥ നയിക്കും.മൂവാറ്റുപുഴയില്‍ നിന്ന് ബെന്നി ബഹ്നാന് എംപിയാണ് ജാഥ നയിക്കുന്നത്.
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ളവർജാഥ ഉദ്ഘാടനം ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]