തളിപ്പറമ്പ് ∙ ബസിന്റെ പേരോ നമ്പറോ രേഖപ്പെടുത്താത്ത ടിക്കറ്റുമായി സ്വകാര്യ ബസുകൾ. ദേശീയപാതയിൽ ഉൾപ്പെടെ സർവീസ് നടത്തുന്ന ചില സ്വകാര്യ ബസുകളാണ് ബസ് എന്ന് മാത്രം പേര് നൽകി റജിസ്ട്രേഷൻ നമ്പർ പോലും ഇല്ലാത്ത ടിക്കറ്റുകൾ യാത്രക്കാർക്ക് നൽകി സർവീസ് നടത്തുന്നത്.
ഇത്തരം ടിക്കറ്റുകൾ യാത്രക്കാർക്ക് ലഭിക്കുമ്പോൾ യാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ബസിനെ തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ബസിറങ്ങിയ ശേഷം എന്തെങ്കിലും ബസിൽ മറന്നുവച്ച് പോയാലും ബസിനെ തിരിച്ചറിയാൻ സാധിക്കില്ല.
ഇതോടൊപ്പം പെർമിറ്റില്ലാതെ അനധികൃതമായി സർവീസ് നടത്തുന്ന ബസുകളും ഇത്തരത്തിലുള്ള ടിക്കറ്റുകൾ നൽകി ഓടുന്നതായും സംശയം ഉയർന്നിട്ടുണ്ട്.
മിക്കവാറും എല്ലാ ബസുകളിലും ഇപ്പോൾ ടിക്കറ്റ് നൽകാൻ മെഷീനുകളാണ് ഉപയോഗിക്കുന്നതെങ്കിലും ഇവ ആവശ്യത്തിന് ഇല്ലാതാവുകയോ തകരാറിലാവുകയോ ചെയ്താലും പകരം സാധാരണ ടിക്കറ്റുകൾ പ്രിന്റ് ചെയ്യാൻ മടിച്ചും പേരില്ലാ ടിക്കറ്റുകൾ ഉപയോഗിക്കുന്നവർ ഉണ്ട്. ആദ്യം ഗ്രാമീണ റൂട്ടുകളിൽ ഓടുന്ന ബസുകളാണ് ഇത്തരത്തിലുള്ള ടിക്കറ്റുകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്.
പിന്നീട് ദേശീയപാതയിൽ ഓടുന്ന ബസുകളും ഇത്തരത്തിലുള്ള ടിക്കറ്റുകൾ ഉപയോഗിക്കുന്നതായി പരാതിയുണ്ട്.എന്നാൽ ബസ് ടിക്കറ്റുകളിൽ ബസുകളുടെ നമ്പർ രേഖപ്പെടുത്തണമെന്നാണ് നിയമമെന്നും നമ്പർ ഇല്ലാത്ത ടിക്കറ്റുകൾ നൽകുന്ന ബസുകൾക്കെതിരെ നടപടിയെടുക്കുമെന്നും ആർടിഒ അധികൃതർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]