പാലാ ∙ മൂലമറ്റത്തു നിന്നും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. മാർ സ്ലീവാ മെഡിസിറ്റിയിൽ ബസിന് സ്വീകരണം നൽകി.
മാണി സി.കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ.
ഡോ. ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു.
ആശുപത്രി ഓപ്പറേഷൻസ്, ബ്രാൻഡിങ് ആൻഡ് ഹെൽത്ത്കെയർ പ്രോമോഷൻസ് ഡയറക്ടർ റവ. ഫാ.
ഗർവാസീസ് ആനിത്തോട്ടത്തിൽ, പ്രൊജക്ടസ്, ഐടി, ലീഗൽ ആൻഡ് ലെയ്സൺ ഡയറക്ടർ റവ. ഫാ.
ജോസ് കീരഞ്ചിറ, പാലാ എടിഒ അശോക് കുമാർ, മാർട്ടിൻ കോലടി, സന്തോഷ് കാവുകാട്ട് എന്നിവർ സംസാരിച്ചു.
ദിവസവും രാവിലെ 8.20ന് മൂലമറ്റത്തു നിന്നും മുട്ടം, നീലൂർ, കൊല്ലപ്പള്ളി, പാലാ വഴി മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് ബസ് പുറപ്പെടും. 9ന് മുട്ടത്തും, 9.50ന് പാലായിലും 10.10ന് മെഡിസിറ്റിയിലും ബസ് എത്തിച്ചേരും.
തിരികെ 10.40ന് മെഡിസിറ്റിയിൽ നിന്നു പാലം, മുട്ടം വഴി ബസ് തൊടുപുഴയിലേക്ക് പുറപ്പെടും. നിലവിൽ ഒരു സർവീസ് ആണ് അനുവദിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]