തിരുവനന്തപുരം ∙ രാഷ്ട്രപതി ദ്രൗപദി മുർമു ഇൗ മാസം 23ന് ശിവഗിരിയിലെത്തും. ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം അന്ന് 12.50ന് രാഷ്ട്രപതി നിർവഹിക്കും.
22ന് രാഷ്ട്രപതി ശബരിമല സന്ദർശനത്തിന് എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
അന്നു തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഉച്ചയ്ക്ക് 12ന് ഹെലികോപ്റ്ററിൽ നിലയ്ക്കൽ ഇറങ്ങും. റോഡ് മാർഗം പമ്പയിലെത്തി സന്നിധാനത്തേക്കു പോകും.
ദർശനത്തിനും വിശ്രമത്തിനും ശേഷം വൈകിട്ട് മലയിറങ്ങി രാത്രി തിരുവനന്തപുരത്തെത്തി രാജ്ഭവനിൽ താമസിക്കുമെന്നാണു വിവരം. പിറ്റേന്നാണ് ശിവഗിരിയിലെ പരിപാടി.
ഗുരുദേവദർശനം ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിന് 2 വർഷം നീളുന്ന പരിപാടികളാണ് ശതാബ്ദി ആചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]