ടാറ്റാ കാപ്പിറ്റലിന്റെ ഓഹരികള്‍ ഇന്ന് എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. 1.23 ശതമാനം പ്രീമിയത്തോടെയാണ് ഈ ഓഹരി എന്‍എസ്ഇയിലും ബിഎസ്ഇയിലും വ്യാപാരം തുടങ്ങിയത്.
ഐപിഒ വേളയിൽ 326 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ടാറ്റാ കാപ്പിറ്റല്‍ ഇന്ന് 330 രൂപയിലാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്.
തുടർന്ന് ഓഹരി വില 332 രൂപ വരെ ഉയര്‍ന്നുവെങ്കിലും നീണ്ടു നിന്നില്ല. 327 രൂപയാണ് രേഖപ്പെടുത്തിയ താഴ്ന്ന വില.
നിക്ഷേപകർക്ക് ഏറെ പ്രതീക്ഷ നൽകിയാണ് ടാറ്റാ ക്യാപിറ്റലിന്റെ ഐപിഒ പോയ വാരം വിപണിയിലവതരിപ്പിച്ചത്.
എന്നാൽ ഇന്ന് ഐപിഒ ലിസ്റ്റ് ചെയ്തപ്പോൾ ഓഹരിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല
മങ്ങിയ പ്രകടനം
ഒക്ടോബര്‍ 3 മുതല്‍ 7 വരെ നടന്ന ഐപിഒ വേളയിലും പ്രകടനമായിരുന്നു. 1.96 മടങ്ങ് മാത്രമാണ് ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
ടാറ്റാ കാപ്പിറ്റല്‍ 17,000 കോടി രൂപ ആണ് ഐപിഒ വഴി സമാഹരിച്ചത്.
മൊത്തം 47.58 കോടി ഓഹരികള്‍ വിറ്റു. 21 കോടി പുതിയ ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള ഓബരികളും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി 26.58 കോടി ഓഹരികളുടെ വില്‍പ്പനയും നടത്തി.
ലിസ്റ്റിങിനെ തുടര്‍ന്നുള്ള കമ്പനിയുടെ വിപണിമൂല്യം 1,40,000 കോടി രൂപയാണ്.
ടാറ്റാ സണ്‍സിന്റെ ഉപകമ്പനിയാണ് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപന (എന്‍ബിഎഫ്സി) മായ ടാറ്റാ കാപ്പിറ്റല്‍. മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ മൂലധന ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കായുമാണ് ലിസ്റ്റിങ്ങിലൂടെ സമാഹരിച്ച തുക വിനിയോഗിക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]