കാസർകോട് ∙ പോളിയോ ഇമ്യുണൈസേഷന്റെ ഭാഗമായി ജില്ലയിലെ 90420 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി. ജില്ലയിലെ 108217 കുട്ടികൾക്കും അതിഥിത്തൊഴിലാളികളുടെ 922 കുട്ടികൾക്കും തുള്ളിമരുന്ന് നൽകുന്നതിനായി 1261 പോളിയോ ബൂത്തുകൾ സജ്ജീകരിച്ചിരുന്നു.
രാവിലെ 8 മുതൽ വൈകിട്ട് 5 വരെ തുള്ളിമരുന്ന് വിതരണം ചെയ്തു.ഏതെങ്കിലും കാരണവശാൽ ഇന്നു വാക്സീൻ ലഭിക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ അവരെ കണ്ടെത്തി വൊളന്റിയർ മുഖേന വീടുകളിൽ പോളിയോ വാക്സിൻ നൽകുന്നതിനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്.
ജില്ലയിലെ അങ്കണവാടികൾ, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ജില്ലയിലെ എല്ലാ സ്ഥലത്തും ബൂത്തുകൾ സജ്ജീകരിച്ചിരുന്നു. കൂടാതെ അതിഥി സംസ്ഥാന തൊഴിലാളികളുടെ 5 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് വാക്സീൻ നൽകുന്നതിനായി മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ സജ്ജീകരിച്ചു.പൾസ് പോളിയോ ഇമ്യുണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സി.എച്ച്.കുഞ്ഞമ്പു എംഎൽഎ നിർവഹിച്ചു.
പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ അധ്യക്ഷനായി.ജില്ലാ മെഡിക്കൽ ഓഫിസ് (ആരോഗ്യം) ഡപ്യൂട്ടി ഡിഎം ഡോ.ബി.സന്തോഷ്, പള്ളിക്കര പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷൻ എ.മണികണ്ഠൻ, വാർഡ് അംഗം കെ.അനിത, സംസ്ഥാന നിരീക്ഷകരായ എഡിഎച്ച്എസ് ഡോ.
വിവേക് കുമാർ, യൂണിസെഫ് കൺസൽറ്റന്റ് ഡോ. സൗമ്യ, റോട്ടറി ക്ലബ് സോണൽ കോഓർഡിനേറ്റർ എം.ഡി.രാജേഷ് കാമത്,
ഐഎപി സെക്രട്ടറി ഡോ.മാഹിൻ പി.അബ്ദുല്ല, ഐഎംഎ പ്രസിഡന്റ് ഡോ.ഹരി കിരൺ ബംഗെര, ഫിസിഷ്യൻ അസോസിയേഷൻ പ്രസിഡന്റ് ഡോ.സുന്ദര അനിമജൽ, ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ.ഡി.ജി.രമേശ്, ഡോ.ബേസിൽ വർഗീസ്, മെഡിക്കൽ ഓഫിസർ ഡോ.സി.വേണു, ഡപ്യൂട്ടി ഡിസ്ട്രിക്ട് എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ പി.പി.ഹസീബ് ഐസിഡിഎസ് സൂപ്പർവൈസർ ടി.രമ, ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ.കെ.കെ.ഷാന്റി, ഹെൽത്ത് ഇൻസ്പെക്ടർ പി.വി.സജീവൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

