കോങ്ങാട് ∙ മുണ്ടൂർ – തൂത പാതയിൽ പഞ്ചായത്ത് ഓഫിസിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് 2 പേർക്കു പരുക്കേറ്റു. ആലപ്പുഴ സ്വദേശി അവിനാശ് അശോകൻ, ജസ്ന എന്നിവർക്കാണ് പരുക്കേറ്റത്.
ഇന്നലെ പുലർച്ചെ 4.15നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
കാറിൽ കുടുങ്ങിയ യാത്രക്കാരെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ഇരുവരെയും ആദ്യം മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റി.
കണ്ണൂരിൽ നിന്നു വരികയായിരുന്ന കാറും തമിഴ്നാട്ടിൽ നിന്നു തിരൂരിലേക്കു വന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്. പാത നവീകരിച്ചതോടെ അപകടം ഇവിടെ പതിവായി.
ശനിയാഴ്ച കോങ്ങാട് ഹയർസെക്കൻഡറി സ്കൂളിനു സമീപം മീഡിയനിൽ കാർ ഇടിച്ചു. അന്നേ ദിവസം തന്നെ മുണ്ടൂർ എംഇഎസ് ഐടിഐ മതിലിൽ കാർ ഇടിച്ചതാണ് രണ്ടാമത്തെ അപകടം. രണ്ട് അപകടങ്ങളിലും യാത്രക്കാർ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു. പാത നവീകരിച്ചതോടെ കോഴിക്കോട് ഭാഗത്തേക്കും അവിടെ നിന്നു തിരിച്ചും ഈ റൂട്ടിൽ വാഹനങ്ങൾ ഗണ്യമായി വർധിച്ചു.
പാലക്കാട് – മണ്ണാർക്കാട് ദേശീയപാതയെ അപേക്ഷിച്ച് പെരിന്തൽമണ്ണ പോകാൻ ദൂരം കുറവ് ഈ റൂട്ടിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]