പെരുമ്പാവൂർ ∙ ഉപജില്ലയിലെ സ്കൂളുകളിൽ എംഎൽഎ ഇൻസ്പെയർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ നെൽകെജി കരനെൽ കൃഷി ഏറ്റവും മികച്ച രീതിയിൽ ചെയ്ത വിദ്യാലയങ്ങൾക്കുള്ള അവാർഡും ഹരിത ശ്രേഷ്ഠ പുരസ്കാരവും വേങ്ങൂർ മാർ കൗമ ഹയർ സെക്കൻഡറി സ്കൂളും പുല്ലുവഴി ജയകേരളം ഹയർ സെക്കൻഡറി സ്കൂളും പങ്കിട്ടു. രണ്ടാം സ്ഥാനം വാണിയപ്പിള്ളി ഗവ.എൽപി സ്കൂളും മൂന്നാം സ്ഥാനം അശമന്നൂർ ഗവ .
യുപി സ്കൂളും നേടി. .ഡിജിറ്റൽ അവതരണ മത്സരത്തിൽ വാണിയപ്പിള്ളി ഗവ.എൽപിഎസ് ഒന്നാം സ്ഥാനവും ജയ കേരളം സ്കൂൾ രണ്ടാം സ്ഥാനവും മാർ കൗമ സ്കൂൾ മൂന്നാം സ്ഥാനവും നേടി .
പദ്ധതിയിലെ കുട്ടി കർഷക സംഗമവും വിളവെടുപ്പ് ഉത്സവവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.
എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. പദ്ധതി സംഘാടകൻ എൻ.പി.
ആന്റണി പവിഴം, പത്മശ്രീ ജേതാവ് എം.കെ.കുഞ്ഞോൽ, ജില്ലാ കർഷക അവാർഡ് ജേതാവ് ജോസഫ് കളമ്പാടൻ, വേങ്ങൂർ പഞ്ചായത്തിലെ മുതിർന്ന കർഷകൻ കൊല്ലേലിൽ സണ്ണി, നെൽകെജി എന്ന പേര് നൽകിയ നാരായണൻഎന്നിവരെ ആദരിച്ചു.
മാത്യൂസ് മാർ അപ്രേം, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ ഇന്ദു പി. നായർ , കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.സലിം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ് , ശാരദ മോഹൻ , പഞ്ചായത്ത് പ്രസിഡന്റുമാരായ ശിൽപ സുധീഷ്, പി.പി.
അവറാച്ചൻ, പി.പി.എൽദോസ്, എൻ.പി. അജയകുമാർ.
ടി.എൻ.മിഥുൻ, മായ കൃഷ്ണകുമാർ, മാർ കൗമാ പള്ളി വികാരി ഫാ.ജോൺ പാത്തിക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡെയ്സി ജയിംസ് , വാർഡ് അംഗം ബിജു പീറ്റർ, മാർ കൗമ സ്കൂൾ മാനേജർ ജോഷി കെ.വർഗീസ് , പ്രിൻസിപ്പൽ ജിംന കെ. ജോയി, ഹെഡ്മിസ്ട്രസ് ജയ്സി മാത്യു, പിടിഎ പ്രസിഡന്റ് എ.വി.
ബിജു, കൃഷി അസിസ്റ്റൻറ് ഡയറക്ടർ സിബി വിജി, പാർവതി മോഹൻ എന്നിവർ പ്രസംഗിച്ചു.
നെൽകെജി പദ്ധതിയുടെ തുടർച്ചയായി ഇടവിള കൃഷിയായി സ്കൂൾ ചീനി കൃഷിയുടെ ഉദ്ഘാടനവും നടത്തി. നെൽകെജിയിലെ ഏറ്റവും മികച്ച സംഘാടനത്തിന് അധ്യാപിക അല്ലി കുര്യാക്കോസിനെ ആദരിച്ചു.
ഓരോ പഞ്ചായത്തിലും ഏറ്റവും മികച്ച നേതൃത്വം നൽകിയ അധ്യാപകർ, കൃഷി ഓഫിസർമാർ എന്നിവർക്ക് ഹരിതശ്രേഷ്ഠ പുരസ്കാരം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]