കേളോംകടവ് ∙ സുരക്ഷാകൈവരികൾ പൊട്ടിയും പലകയിളകിയും ചവിട്ടുപടി തകർന്നും അപകട ഭീഷണിയിലായ കേളോംകടവ് തൂക്കുപാലം നന്നാക്കാൻ നടപടിയില്ല.
വിദ്യാർഥികളും തൊഴിലാളികളും കർഷകരും അടക്കം ഒട്ടേറെ ആളുകളുടെ ഏക ആശ്രയമായ കേളോംകടവ് തൂക്കുപാലം അപകടാവസ്ഥയിലായിട്ട് 7 വർഷമായി. പാലത്തിന്റെ പൊട്ടിവീണ ചവിട്ടുപടി പോലും നന്നാക്കാൻ അധികൃതർ നടപടിയെടുത്തിട്ടില്ല. നാട്ടുകാർ താൽക്കാലികമായി ഇട്ട
ചവിട്ടുപടിയാണ് തൂക്കുപാലത്തിലേക്ക് കയറാനുളള ഏക ആശ്രയം.
ദിനംപ്രതി നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന തൂക്കുപാലം 2018ലെ പ്രളയത്തിലാണ് തകർന്നത്. 13 വർഷം മുൻപാണു കബനി പുഴയ്ക്ക് കുറുകെ കേളോംകടവിൽ ലക്ഷങ്ങൾ മുടക്കി തൂക്കുപാലം നിർമിച്ചത്. അറ്റകുറ്റപ്പണിയും പെയ്ന്റിങ്ങും നടത്താത്തതും പാലത്തിനു സമീപത്തെ കാടും പടർപ്പും നീക്കം ചെയ്യാത്തതും പാലം നശിക്കാൻ കാരണമാണെന്ന് നാട്ടുകാർ പറയുന്നു.
2019 ലെ പ്രളയത്തിൽ പാലത്തിന്റെ ഒരു തൂൺ ഉറപ്പിച്ച ഭാഗത്തെ മണ്ണ് ഒലിച്ചുപോയി അടിയിലെ കോൺക്രീറ്റ് കാണുന്ന അവസ്ഥയിലാണ്.
പാലത്തിന്റെ തകർന്ന ഇരുമ്പുവേലികൾ നാട്ടുകാർ പ്ലാസ്റ്റിക് വള്ളിയും തുണിയും ഉപയോഗിച്ച് താൽക്കാലികമായി കെട്ടിവച്ചിരിക്കുന്ന അവസ്ഥയാണുള്ളത്.
നീർവാരം, ചെറുകാട്ടൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിൽ കബനി പുഴയ്ക്ക് കുറുകെ കേളോംകടവിൽ വാഹനങ്ങൾ കടന്നു പോകുന്ന തരത്തിലുള്ള കോൺക്രീറ്റ് പാലം നിർമിക്കാൻ ബജറ്റിൽ 8 കോടി രൂപ വകയിരുത്തിയതുമാണ്. തൂക്കുപാലം നന്നാക്കാനുള്ള തീരുമാനമെങ്കിലും എത്രയും വേഗം ഉണ്ടാകണമെന്നതാണു നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]